18 January, 2016 03:51:20 PM


ഐ.പി.എല്‍ ഒത്തുകളി : അജിത് ചാണ്ഡിലയ്ക്ക് ബി.സി.സി.ഐ. ആജീവനാന്ത വിലക്ക്

മുംബൈ: ഐ.പി.എല്‍ ഒത്തുകളി കേസുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ റോയല്‍സ് താരം അജിത് ചാണ്ഡിലയ്ക്ക് ബി.സി.സി.ഐ. ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തി. മുംബൈയുടെ രഞ്ജി ട്രോഫി താരം ഹികെന്‍ ഷായെ അഞ്ചു വര്‍ഷത്തേയ്ക്കും വിലക്കിയിട്ടുണ്ട്. ബി.സി.സി.ഐ. അധ്യക്ഷന്‍ ശശാങ്ക് മനോഹര്‍ അധ്യക്ഷനായ മൂന്നംഗ അച്ചടക്ക സമിതിയാണ് ഇരുവര്‍ക്കുമെതിരെ നടപടി കൈക്കൊണ്ടത്.

ബി.സി.സി.ഐ.യുടെ അഴിമതി വിരുദ്ധ നിയമത്തിലെ ഏഴ് വകുപ്പുകള്‍ ലംഘിച്ച ചാണ്ഡിലയ്ക്ക് വിലക്ക് കാരണം ബി.സി.സി.ഐയും അനുബന്ധ ഘടകങ്ങളും സംഘടിപ്പിക്കുന്ന മത്സരത്തിലും ഇനിമുതല്‍ കളിക്കാനാവില്ല.

ഐ.പി.എല്ലില്‍ ഒത്തുകളിച്ചതിന് ശ്രീശാന്ത്, അങ്കിത് ചവാന്‍ എന്നിവര്‍ക്കൊപ്പം 2013ലാണ് ചാണ്ഡിലയെ രാജസ്ഥാന്‍ പോലീസ് അറസ്റ്റ് ചെയ്തത്. ശ്രീശാന്തിനെയുംചവാനെയും ബി.സി.സി. ഐ. നേരത്തെ ആജീവനാന്തം വിലക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലായില്‍ കോടതി ശ്രീശാന്തിനെ വെറുതെവിട്ടു. 

കേസില്‍ കൂട്ടുപ്രതിയായ പാക് അമ്പയര്‍ അസാദ് റൗഫ് വിചാരണയ്‌ക്കെത്തിയില്ല. കേസിന്‍റെ  അന്വേഷണം നീതിയുക്തമായല്ല നടന്നതെന്ന് കോടതിക്ക് നല്‍കിയ കത്തില്‍റൗഫ് ആരോപിച്ചു. മറ്റൊരു ഉദ്യോഗസ്ഥനെ വച്ച് പുനരന്വേഷണം നടത്തണമെന്നും റൗഫ് ആവശ്യപ്പെട്ടു. കേസിന്‍റെ  വിചാരണ ഫിബ്രവരി 12ന് നടക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K