29 January, 2017 06:16:00 PM
നദാലിന്‍െറ മെയ്ക്കരുത്ത് കീഴടങ്ങി, റോജര്‍ ഫെഡറര്‍ക്ക് ചരിത്രനേട്ടം
മെല്‍ബണ്‍: റോജര്‍ ഫെഡററുടെ ക്ളാസിക്കല്‍ ഗെയിമിനു മുന്നിൽ റാഫേല്‍ നദാലിന്‍െറ മെയ്ക്കരുത്ത് കീഴടങ്ങി. ആസ്ട്രേലിയൻ ഒാപണിൻെറ കലാശപ്പോരാട്ടത്തിൽ അന്തിമവിജയം ഫെഡറർക്ക്. 2015 യു.എസ് ഓപണിനുശേഷം ആദ്യമായി മേജര്‍ ചാമ്പ്യന്‍ഷിപ് ഫൈനലിനെത്തിയ ഫെഡററുടെ 18ആം ഗ്രാന്‍ഡ്സ്ളാം കിരീടനേട്ടമാണിത്. സ്കോർ 6-4 3-6 6-1 3-6 6-3.
ആദ്യ സെറ്റ് 6-4ന് ഫെഡറർ നേടിയിരുന്നു. എന്നാൽ രണ്ടാം സെറ്റിലെത്തിയപ്പോൾ നദാൽ 6-3ന് സെറ്റ് കരസ്ഥമാക്കി. മൂന്നാം സെറ്റ് 61ന് ഫെഡറർ സ്വന്തമാക്കി. നാലാം സെറ്റ് 6-3ന് നദാൽ നേടി. ഇതോടെ മത്സരം അഞ്ചാം സെറ്റിലേക്ക് നീണ്ടു. വാശിയേറിയ മത്സരം നടന്ന അഞ്ചാം സെറ്റ് 6-3ന് നേടി ഫെഡറർ കിരീടപ്പോരാട്ടത്തിൽ വിജയിയായി. 2012 വിംബ്ള്‍ഡണിനുശേഷം ആദ്യ കിരീടമാണ് ഫെഡററുടേത്. നാലു വര്‍ഷത്തിനിടെ മൂന്ന് ഗ്രാന്‍ഡ്സ്ളാം ഫൈനലില്‍ കടന്നെങ്കിലും 18ആം ഗ്രാന്‍ഡ്സ്ളാമെന്ന സ്വപ്നം നീളുകയായിരുന്നു.