29 January, 2017 12:53:27 PM


ഓസ്ട്രേലിയന്‍ ഓപ്പണ്‍ മിക്സഡ് ഡബിള്‍സ് : സാനിയ - ഇവാന്‍ സഖ്യത്തിന് തോല്‍വി




മെല്‍ബന്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ മിക്സഡ് ഡബിള്‍സ് ഫൈനലില്‍ സാനിയ മിര്‍സ- ഇവാന്‍ ഡോഗിജ് സഖ്യത്തിന് തോല്‍വി. അബിഗാല്‍ സ്പിയേഴ്സ്- ജുവാന്‍ സെബാസ്റ്റ്യന്‍ സഖ്യത്തോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇന്ത്യ- ക്രൊയേഷ്യ സംഖ്യം പരാജയം ഏറ്റുവാങ്ങിത്.


2-6, 4-6 എന്ന സ്കോറിനായിരുന്ന കാബല്‍-സ്പിയേഴ്സ് സഖ്യത്തിന്റെ വിജയം. ആദ്യ സെറ്റില്‍ കാര്യമായ വെല്ലുവിളി ഉയര്‍ത്തുവാന്‍ സാനിയ-ഡോഗിജ് സഖ്യത്തിനായില്ല. ഇവരുടേയും ആദ്യ രണ്ട് സെര്‍വുകളും ബ്രേക്ക് ചെയ്ത് കാബല്‍-സ്പിയേഴ്സ് സഖ്യം വളരെ അനായാസമായണ് ഒന്നാം സെറ്റ് സ്വന്തമാക്കിയത്.


രണ്ടാം സെറ്റില്‍ സാനിയ സഖ്യം ശക്തമായ തിരിച്ചുവരവ് നടത്തി. 3-1 ന് മുന്നിട്ട് നിന്നശേഷമാണ് സംഖ്യം കളികൈവിട്ടത്. ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഏഴാം ഗ്രാന്‍ഡ് സ്ലാം കിരീടം എന്ന സ്വപ്നമാണ് സാനിയയ്ക്ക് നഷ്ടമായത്. ഈ സഖ്യം കഴിഞ്ഞ ഫ്രെഞ്ച് ഓപ്പണ്‍ ഫൈനലിലും പരാജയം ഏറ്റുവാങ്ങിയിരുന്നു. ലിയാണ്ടര്‍ പേസ്- മാര്‍ട്ടിന ഹിംഗിസ് സഖ്യമാമയിരുന്നു എതിരാളികള്‍



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K