18 January, 2016 11:03:47 AM


ലോക ടെന്നിസും വാതുവെപ്പിന്‍റെ കുരുക്കില്‍



ലണ്ടന്‍: ലോക ടെന്നിസും വാതുവെപ്പിന്‍റെ  കുരുക്കില്‍. വിമ്പിള്‍ഡണ്‍ ഉള്‍പ്പെടെയുള്ള പ്രധാന ടൂര്‍ണമെന്‍റുകളില്‍ വാതുവെപ്പ് നടന്നതായി വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് ഏജന്‍സിയാണ് (ബിബിസി) രേഖകളുടെ അടിസ്ഥാനത്തില്‍ ആഗോള ടെന്നിസിലെ വാതുവെപ്പിനെ സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

ഗ്രാന്റ്സ്ലാം ചാമ്പ്യന്‍ഷിപ്പ് അടക്കമുള്ള ലോകോത്തര മത്സരങ്ങളും ഒത്തുകളിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ലോകചാമ്പ്യന്‍മാരുടെ ആദ്യ 50പേരുടെ പട്ടികയിലെ 16 പേര്‍ ഒത്തുകളിലുടെ ഭാഗമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പുരുഷന്മാരുടെ ചാമ്പ്യന്‍ഷിപ്പിലെ ഭരണസമിതിയായ എ.ടി.പി 2007ല്‍ നടത്തിയ അന്വേഷണത്തില്‍ ഒത്തുകളി സംബന്ധിച്ച വിശദാംശങ്ങളുണ്ടെന്നും മാധ്യമങ്ങള്‍ പറയുന്നു. റഷ്യ, ഇറ്റലി, സിസിലി എന്നിവിടങ്ങളിലാണ് ഒത്തുകളി സിന്‍ഡിക്കേറ്റുകളുടെ കേന്ദ്രം. കോടിക്കണക്കിന് ഡോളറിന്‍റെ  വാതുവയ്പാണ് ഓരോ മത്സരത്തിലും നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്നു വിമ്പിള്‍ഡണ്‍ മത്സരങ്ങളിലും ഒത്തുകളി നടന്നിരുന്നു. 2008ല്‍ ടെന്നീസ് അധികൃതര്‍ക്ക് സമര്‍പ്പിച്ച രഹസ്യറിപ്പോര്‍ട്ടില്‍ കളിക്കാരുടെ പങ്കിനെ കുറിച്ച് വ്യക്തമായ വിവരം നല്‍കിയിട്ടുണ്ടെങ്കിലും തുടര്‍ നടപടിയുണ്ടായിട്ടില്ലെന്നും ബി.ബി.സി പറയുന്നു.

ടെന്നിസ് അസോസിയേഷന്‍റെ വാതുവെപ്പിനെ സംബന്ധിച്ച 2007ലെ അന്വേഷണ റിപ്പോര്‍ട്ടാണ് ബിബിസിയ്ക്കും ബസ്ഫീഡിനും ലഭിച്ചിരിക്കുന്നത്. ടെന്നിസിലെ ഉയര്‍ന്ന തലത്തിലുള്ള താരങ്ങളും വാതുവെപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. 






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K