28 January, 2017 04:47:38 PM


ആസ്​ട്രേലിയൻ ഒാപൺ: ഇരുപത്തിമൂന്നാം ഗ്രാൻഡ്​സ്ലാം കിരീടം സെറീന കരസ്ഥമാക്കി



മെൽബൺ: ആസ്​ട്രേലിയൻ ഒാപൺ ഫൈനലിൽ സഹോദരിമാരുടെ പോരാട്ടത്തിൽ സെറീനക്ക്​ ചരിത്ര നേട്ടം. മുതിർന്ന സഹോദരിയായ വീനസ്​ വില്യംസിനെ 6–4, 6–4 ന്​ തോൽപിച്ച്​ സെറീന  കിരീടം ചൂടി.  22 ​ഗ്രാൻഡ്​സ്ലാം കിരീടം നേടിയ സ്​റ്റെഫി ഗ്രാഫിന്‍റെ റെക്കോഡും സെറീന മറികടന്നു .ജയത്തോടെ സെറീന വീണ്ടും ഒന്നാം റാങ്കുകാരിയായി.


സെറീനയുടെ ഏഴാം ആസ്ട്രേലിയന്‍ ഓപണ്‍ കിരീടം കൂടിയാണിത്. കഴിഞ്ഞ വര്‍ഷം ഫൈനലില്‍ ആഞ്ജലിക് കെര്‍ബറോട് ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് ​​​​സെറീന പരാജയപ്പെട്ടിരുന്നു.  


2009 ലെ വിംബിൾഡൺ  ഫൈനലിന്​ ശേഷം ആദ്യമായിട്ടാണ് വില്യംസ്​ സഹോദരിമാർ നേരിട്ട്​ ഏറ്റുമുട്ടുന്നത്​. സെറീനയും വീനസും നേർക്കുനേർ വന്ന ഒമ്പതാം ഗ്രാൻഡ്​സ്ലാം ഫൈനലായിരുന്നു ഇത്. വീനസ് അവസാനമായി ഒരു പ്രധാന ടൂർണമെൻറി​ന്‍റെ ഫൈനലിൽ കളിച്ചതും അന്നാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K