27 January, 2017 12:03:52 PM
ഓസ്ട്രേലിയന്‍ ഓപ്പണ്‍ മിക്സഡ് ഡബിള്‍സ്: സാനിയ സഖ്യം ഫൈനലില്‍
മെല്‍ബണ്‍: ഇന്ത്യന്‍ താരം സാനിയ മിര്‍സയും ക്രൊയേഷ്യയുടെ ഇവാന്‍ ഡോഡിഗുമടങ്ങുന്ന സഖ്യം ഓസ്ട്രേലിയന്‍ ടെന്നിസിന്റെ ഓപ്പണ്‍ മിക്സഡ് ഡബിള്‍സ് ഫൈനലില്‍ പ്രവേശിച്ചു. സെമിയില്‍ ഓസ്ട്രേലിയന്‍ ജോഡിയായ സാമന്ത സ്റ്റോസര്‍സാം ഗ്രോത് സഖ്യത്തെ പരാജയപ്പെടുത്തിയാണ് രണ്ടാം സീഡായ ഇന്തോക്രൊയേഷ്യന്‍ ജോഡി ഫൈനലിലെത്തിയത്. ടൈബ്രേക്കറിലേക്ക് നീണ്ട മത്സരത്തിനൊടുവിലായിരുന്നു സാനിയ സഖ്യത്തിന്റെ വിജയം.
ആദ്യ സെറ്റ് അനായാസം നേടിയ സാനിയയും ഡോഡിഗും രണ്ടാം സെറ്റില്‍ പിന്നോട്ട് പോയി. പിന്നീട് മത്സരം സൂപ്പര്‍ ടൈബ്രേക്കറിലേക്ക് നീണ്ടു. ടൈബ്രേക്കറില്‍ ഓസ്ട്രേലിയന്‍ ജോഡിക്ക് അവസരം നല്‍കാതെ സാനയയും ഡോഡിഗും ജയിച്ചു കയറുകയായിരുന്നു. സ്കോര്‍: 64,26,105. ഇന്ത്യയുടെ ലിയാണ്ടര്‍ പെയ്സ്സ്വിസ് താരം മാര്‍ട്ടിന ഹിംഗിസ് ജോഡിയെ പരാജയപ്പെടുത്തിയായിരുന്നു സ്റ്റോസറും ഗ്രോതും സെമിയിലെത്തിയത്.