26 January, 2017 11:07:36 PM
റോജര്‍ ഫെഡറര്‍ ഓസ്ട്രേലിയന്‍ ഓപ്പണിന്‍റെ ഫൈനലില്‍

മെല്‍ബണ്‍ : സ്വിറ്റ്സര്‍ലന്‍ഡിന്‍റെ റോജര്‍ ഫെഡറര്‍ ഓസ്ട്രേലിയന്‍ ഓപ്പണിന്‍റെ ഫൈനലില്‍. പുരുഷ വിഭാഗം സെമിയില്‍ നാട്ടുകാരനായ സ്റ്റാനിസ്ലാസ് വാവ്റിങ്കയെയാണ് ഫെഡറര്‍ തോല്‍പ്പിച്ചത്. ഫെഡറര്‍ മൂന്നു മണിക്കൂര്‍ നാലു മിനിറ്റു കൊണ്ടാണ് വാവ്റിങ്കയെ പരാജയപ്പെടുത്തിയത്. സ്കോര്‍: 7- 5, 6- 3, 1- 6, 4- 6, 6- 3.
ഓസ്ട്രേലിയന്‍ ഓപ്പണ്‍ നാലു തവണ നേടിയിട്ടുള്ള ഫെഡറര്‍ 2015ലെ യുഎസ് ഓപ്പണിന് ശേഷം കളിക്കുന്ന ആദ്യ ഗ്രാന്‍ഡ്സ്ലാം ഫൈനലാണിത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ റാഫേല്‍ നദാല്‍-ഗ്രിഗര്‍ ദിമിത്രേവ് മത്സരത്തിലെ വിജയിയെ ഫെഡറര്‍ നേരിടും.