26 January, 2017 09:22:27 PM
ട്വൻറി 20 : ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് ഏഴു വിക്കറ്റ് ജയം
കാൺപൂർ: ട്വൻറി 20യിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് ഏഴു വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഒാവറിൽ ഏഴ് വിക്കറ്റിന് 147 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 18.1 ഓവറില്‍ ലക്ഷ്യം മറികടന്നു. നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിനയക്കുകയും കോഹ്ലിയുടെ സംഘത്തെ വലിയ സ്കോറിലേക്കെത്തിക്കാതെ പിടിച്ചു കെട്ടുകയുമായിരുന്നു. നിശ്ചിത ഒാവറിൽ എഴു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ തുടർച്ചയായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി സന്ദർശകർ ഇന്ത്യൻ ബാറ്റ്സ്മാൻമാരെ സ്കോറുയർത്താൻ അനുവദിച്ചില്ല.
വിരാട് കോഹ്ലി (29), കെ.എൽ രാഹുൽ(8), സുരേഷ് റെയ്ന (34), യുവരാജ് സിങ്(12), എം.എസ് ധോണി(36) എന്നിവരാണ് ഇന്ത്യയുടെ സ്കോറർമാർ. മൊയീൻ അലി രണ്ട് വിക്കറ്റ് വീഴ്ത്തി. ജമ്മു കശ്മീരിൽ നിന്നുള്ള ഓള്‍ റൗണ്ടര്‍ പർവേസ് റസൂലിൻറെ ഇന്ത്യൻ ടീമിലേക്കുള്ള അരങ്ങേറ്റത്തിനും കാൺപൂർ സാക്ഷിയായി. ധോണി സ്ഥാനമൊഴിഞ്ഞശേഷം ഇന്ത്യന്‍ ടീമിന്‍െറ സമ്പൂര്‍ണ ക്യാപ്റ്റന്‍ പദവി ഏറ്റെടുത്ത വിരാട് കോഹ്ലിയുടെ ആദ്യ ട്വന്‍റി20 മത്സരമാണ് കാണ്‍പുരില്‍ നടക്കുന്നത്. ടെസ്റ്റ് പരമ്പര 4-0ത്തിനും 2-1ന് ഏകദിന പരമ്പരയും വരുതിയിലാക്കിയ കോഹ്ലി ലോക ട്വന്‍റി20 ക്രിക്കറ്റിലെ ഒന്നാം റാങ്കുകാരനാണ്.