25 January, 2017 02:28:31 PM


ആസ്​ട്രേലിയൻ ഒാപ്പൺ: സെറീന സെമിയിൽ പ്രവേശിച്ചു



മെൽബൺ: ആസ്​ട്രേലിയൻ ഒാപ്പണിൽ  സെറീന വില്യംസ്​ സെമിയിൽ പ്രവേശിച്ചു. ബ്രിട്ടീഷുകാരിയായ എതിരാളിയും സീഡില്ലാ താരവുമായ  ​ജൊഹാന്ന കൊൻറയെയാണ്​ സെറീന പരാജയപ്പെടുത്തിയത്​. സ്​കോർ (6-2 6-3)  അഞ്ചാം സീഡും ചെക്​ താരവുമായ കരോലിന പ്ലിസോക്​വയെ പരാജയപ്പെടുത്തിയ ​ക്രൊയേഷ്യൻ കളിക്കാരിയും സീഡില്ലാ താരവുമായ മിർജാന ലൂസിസ്​ ബറോനിയെയാണ്​ സെറീനയുടെ സെമിയിലെ എതിരാളി. ആസ്​ട്രേലിയൻ ​ഒാപ്പൺ കിരീടത്തിൽ ആറ്​ തവണ മുത്തമിട്ടുണ്ട്​ സെറീന.

നേരത്തെ പുരുഷ സിംഗിള്‍സിലെ തകര്‍പ്പന്‍ ജയവുമായി റോജര്‍ ഫെഡററും സെമിയില്‍ കടന്നിരുന്നു. നാട്ടുകാരന്‍ കൂടിയായ സ്റ്റാന്‍ വാവ്റിങ്കയാണ് സെമി പോരാട്ടത്തില്‍ ഫെഡ് എക്സ്പ്രസിന്‍െറ എതിരാളി. ഫ്രഞ്ച് താരം ജോ വില്‍ഫ്രഡ് സോങ്കയെ വീഴ്ത്തിയാണ് നാലാം സീഡായ വാവ്റിങ്ക സെമിയില്‍ കടന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K