19 January, 2017 10:50:17 AM


ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്



കട്ടക്ക് : ഇന്ത്യ ഇംഗ്ലണ്ട് ഏകദിന ക്രിക്കറ്റ് പരന്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും. കട്ടക്കിൽ ഉച്ചക്ക് 1.30നാണ് മത്സരം. ആദ്യ ഏകദിനത്തിലെ ജയം ആവര്‍ത്തിച്ചാൽ ഇന്ത്യക്ക് പരന്പര സ്വന്തമാക്കാം. രാത്രിയിൽ മ‍ഞ്ഞുവീഴ്ചക്ക് സാധ്യത ഉള്ളതിനാൽ  ടോസ് നിര്‍ണായകം  ആയേക്കും. ഇന്ത്യന്‍ ടീമിൽ മാറ്റത്തിന് സാധ്യത കുറവാണ്.


ക്യാപ്റ്റനായുള്ള ആദ്യ മത്സരത്തില്‍ തന്നെ സെഞ്ചുറി തികച്ച വിരാട് കൊഹ്‌ലിയുടെയും, കേദാര്‍ ജാദവിന്റെയും സെഞ്ചുറികളുടെ മികവിലാണ് ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യ തകര്‍പ്പന്‍ ജയം നേടിയത്.  ഇംഗ്ലണ്ട് ഉയര്‍ത്തിയ 351 റണ്‍സ് വിജയലക്ഷ്യം പുത്തനുടുപ്പുമിട്ട് കളത്തിലിറങ്ങിയ കോഹ്‍ലിയും സംഘവും അനായാസം കീഴടക്കിയപ്പോള്‍ ടീം ഇന്ത്യ ജയവും മൂന്നു ഏകദിനങ്ങൾ ഉള്ള പരമ്പരയിൽ 1–0 ത്തിന്റെ മുൻതൂക്ക സ്വന്തമാക്കുകയായിരുന്നു.. സ്കോർ: ഇന്ത്യ 356–7, ഇംഗ്ലണ്ട് 350/7.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K