13 January, 2017 04:40:41 PM
തുടർച്ചയായി 40 മത്സരങ്ങള്‍ ;റയൽ മാഡ്രിഡ് റെക്കോർഡിട്ടു
മഡ്രിഡ്: സ്പാനിഷ് ക്ലബ് ഫുട്ബാള്‍ ലോകത്തെ അപരാജിതകുതിപ്പുകാര്‍ എന്ന റെക്കോഡ് റയല്‍ മഡ്രിഡിന് സ്വന്തമാക്കി. തുടർച്ചയായി 40 മത്സരങ്ങളിൽ തോൽവിയറിയാതെ കുറിച് സ്പാനിഷ് ലീഗിൽ റയൽ മാഡ്രിഡ് റെക്കോർഡിട്ടു. കിങ്സ് കപ്പിലെ രണ്ടാംപാദ മത്സരത്തില്‍ ശക്തരായ സെവിയ്യക്കെതിരെ രണ്ട് ഗോളിന് പിന്നിട്ട് നിൽക്കുകയായിരുന്ന സ്പാനിഷ് ഭീമന്മാർ തൊണ്ണൂറ്റിമൂന്നാം മിനിറ്റിൽ കരിം ബെൻസേമയിലൂടെയാണ് ലക്ഷ്യം കണ്ടത്.
പത്താം മിനിറ്റിൽ ഡാനിലോ സെവിയ്യക്കായി വല കുലുക്കിയാണ് മത്സരം ആരംഭിച്ചത്. നാല്പത്തിയെട്ടാം മിനിറ്റിൽ അസൻസിയോ തിരിച്ചടിച്ച് സമനിലയിലെത്തിച്ചു. അന്‍പത്തിമൂന്നാം മിനിറ്റിൽ ജോവെറ്റികിലൂടെ സെവില്ല രാണ്ടാം ഗോൾ നേടി.എഴുപത്തിയേഴാം മിനറ്റിൽ ഇബോറയിലുടെ മറ്റൊരു തവണ കൂടി റയൽ വല കുലുങ്ങി. എണ്‍പത്തിമൂന്നാം മിനിറ്റിൽ സെർജിയോ റാമോസ് തിരിച്ചടിച്ചു. കൊണ്ടും കൊടുത്തും ഇരുടീമും പോരാടുന്നതിനിടെ മത്സരം അവസാനത്തിലേക്ക് നീങ്ങുകയായിരുന്നു. തോൽവികളില്ലാതെയുള്ള റയൽ കുതിപ്പിന് ശക്തരായ സെവില്ല തടയിട്ടെന്ന് ആരാധകരേറെ കരുതിയ നിമിഷം. ഒടുവിൽ തൊണ്ണൂറ്റിമൂന്നാം മിനിറ്റിൽ ബെൻസേമ റയലിൻെറ രക്ഷകനായി അവതരിക്കുകയായിരുന്നു. ആദ്യ പാദത്തില്‍ 3-0ത്തിന് വിജയിച്ച റയൽ സമനിലയോടെ കോപ്പ ഡെൽ റിയോ ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടി. സിദാന് കീഴിൽ റയൽ മാഡ്രിഡ് മികച്ച മുന്നേറ്റമാണ് പുതിയ സീസണിൽ നടത്തുന്നത്. സെവില്ല നല്ല മത്സരം കാഴ്ചവെച്ചെന്നും റയൽ പ്രയാസപ്പെട്ടെന്നും സിദാൻ പ്രതികരിച്ചു.
ഗ്രനഡക്കെതിരെ ലാ ലിഗ മത്സരത്തില്‍ റയല്‍ മഡ്രിഡ് 5-0ത്തിന് വിജയിച്ചതോടെ തോല്‍ക്കാതെ 39 മത്സരങ്ങള്‍ എന്ന ബാഴ്സലോണയുടെ സര്‍വകാല റെക്കോഡിനൊപ്പം റയലെത്തിയിരുന്നു. കഴിഞ്ഞ സീസണില്‍ ബാഴ്സലോണ ലൂയി എന്‍റിക്വെുടെ പരിശീലനമികവില്‍ സ്വന്തമാക്കിയ റെക്കോഡാണ് സിനദിന്‍ സിദാനെന്ന ഫുട്ബാള്‍ മാന്ത്രികന്‍ മഡ്രിഡ് പോരാളികളിലൂടെ സ്വന്തമാക്കിയത്. 2016 ഏപ്രില്‍ ആറിന് വോള്‍ഫ്സ്ബര്‍ഗിനോട് 2-0ത്തിന് തോറ്റതിനുശേഷം സിദാന്‍െറ പരിശീലനക്കളരിയിലുള്ള ഈ സംഘത്തിനെ പിന്നീട് ആര്‍ക്കും തോല്‍പിക്കാനായിട്ടില്ല.