16 January, 2016 01:35:43 PM
ബറോഡയ്ക്കെതിരെ കേരളത്തിന് തകര്‍പ്പന്‍ വിജയം
മുംബൈ: മുശ്താഖ് അലി ട്രോഫി ക്രിക്കറ്റില്‍ ബറോഡക്കെതിരെ കേരളത്തിന് സൂപ്പര്‍ വിജയം. ദേശീയ ക്രിക്കറ്റ് താരങ്ങളായ ഇര്‍ഫാന്‍ പത്താന്‍, യൂസഫ് പത്താന്‍, മുനാഫ് പട്ടേല്‍ എന്നിവരടങ്ങിയ താരനിരയോട് സ്വപ്‌നതുല്യമായ വിജയമാണ് വാംഗഡെ സ്റ്റേഡിയത്തില്‍ കേരളം സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത ബറോഡ 160 റണ്‍സ് നേടി. മറുപടി ബാറ്റിനിറങ്ങിയ കേരളം ആറ് വിക്കറ്റ് നഷ്ടത്തില്‍ 19.4 ഓവറില്‍ 164 റണ്‍സെടുത്തു.
റൈഫി വിന്‍സന്‍റ് ഗോമസ് (47), സചിന്‍ ബേബി (44), നിഖിലേഷ് സുരേന്ദ്രന്‍ (36) എന്നിവരാണ് കേരളത്തിനായി തിളങ്ങിയത്. മിന്നും ഫോമിലുള്ള രോഹന്‍ പ്രേമിനെ (6)യും സഞ്ജു സാംസണെയും (0) പുറത്താക്കി ഇര്‍ഫാന്‍ പത്താന്‍ ബറോഡക്ക് മികച്ച തുടക്കം സമ്മാനിച്ചെങ്കിലും റൈഫിയുടെ നേതൃത്വത്തില്‍ വിജയം അടിച്ചെടുക്കുകയായിരുന്നു. ഇര്‍ഫാന്‍ പത്താന്‍( 35), ജഗ്ബീര്‍ ഹൂഡ (32), കേധാര്‍ ദേവ്ദര്‍(31) എന്നിവരാണ് ബറോഡയുടെ സ്‌കോറര്‍മാര്‍.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ കേരളം മുബൈയോട് തോറ്റിരുന്നു.