11 January, 2017 12:55:14 PM


ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മുഹമ്മദ് അസ്ഹറുദ്ദീനും




ദില്ലി :  ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ മല്‍സരിക്കുന്നു. ഇതിനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഈ മാസം 17 നാണ് തെരഞ്ഞെടുപ്പ് നടക്കുക. അസോസിയേഷന്‍ പ്രസിഡന്‍റായിരുന്ന മുന്‍ ഇന്ത്യന്‍ താരം അര്‍ഷദ് അയൂബ്  ഈ മാസം രണ്ടിന് സ്ഥാനമൊഴിഞ്ഞിരുന്നു.


അതേസമയം ഒത്തുകളി പ്രശ്നത്തില്‍ വിലക്ക് നേരിട്ട അസ്ഹറിന് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് മല്‍സരിക്കാനാകുമോ എന്ന് അര്‍ഷദ് അയൂബ് സംശയം പ്രകടിപ്പിച്ചു. ആന്ധ്രപ്രദേശ് ഹൈക്കോടതി 11 വര്‍ഷത്തിന് ശേഷം വിലക്കിന്‍റെ കാലയളവ് കുറച്ചിരുന്നു. ഹൈദരാബാദ് ടീമിനെ വീണ്ടും മികവിലേയ്ക്ക് കൊണ്ടുവരികയാണ് തന്റെ ലക്ഷ്യമെന്ന് അസ്ഹറുദ്ദീന്‍ പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K