10 January, 2017 08:55:29 PM
2026 മുതല്‍ ഫിഫ ലോകകപ്പില്‍ ഇനി 48 ടീമുകള്‍; പ്രാഥമിക മത്സരങ്ങളെ 16 ഗ്രൂപ്പുകളാക്കും
സൂറിച്ച്: ഫിഫ ലോകകപ്പിന് പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 32ല്‍ നിന്നും 48 ആയി ഉയര്‍ത്തി. 2026 ലെ ലോകകപ്പ് മുതലാണ് ടീമുകളുടെ എണ്ണം 48 ആയി വര്‍ധിക്കുക. ഫിഫ കൗണ്‍സില്‍ ആണ് ഇതിനുളള അന്തിമ അനുമതി നല്‍കിയത്. ടീമുകളുടെ എണ്ണം 48 ആയി ഉയര്‍ത്തിതോടെ ഏഷ്യ അടക്കമുള്ള കോണ്‍ഫെഡറേഷുകള്‍ക്ക് കൂടുതല്‍ ടീമുകളെ പങ്കെടുപ്പിക്കാനാകും.
പ്രാഥമികഘട്ട മത്സരങ്ങളെ മൂന്നു ടീമുകള്‍ വീതമുള്ള 16 ഗ്രൂപ്പുകളായി തിരിക്കാനാണ് ആലോചന. ഓരോ ഗ്രൂപ്പില്‍നിന്നും കൂടുതല്‍ പോയിന്റ് നേടുന്ന ഒരു ടീം പ്രീക്വാര്‍ട്ടറിലെത്തും. പ്രീക്വാര്‍ട്ടര്‍ മുതല്‍ ഇപ്പോഴത്തെ രീതിയനുസരിച്ച് നോക്കൗട്ടായിരിക്കും.