04 January, 2017 10:17:10 PM


സാഫ് വനിതാ ഫുട്ബോള്‍ ഫൈനലില്‍ ഇന്ത്യയ്ക്ക് കിരീടം




സിലിഗുരി : കാഞ്ചന്‍ജംഗ സ്റ്റേഡിയത്തില്‍ നടന്ന സാഫ് വനിതാ ഫുട്ബോള്‍ ഫൈനലില്‍ ഇന്ത്യയ്ക്ക് കിരീടം. ബംഗ്ലാദേശിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് വീഴ്ത്തിയാണ് ഇന്ത്യന്‍ വനിതകള്‍ തുടര്‍ച്ചയായ നാലാം കിരീടം നിലനിര്‍ത്തിയത്. ആദ്യ പകുതിയില്‍ ഇരുടീമുകളും ഓരോ ഗോള്‍ നേടി സമനില പാലിക്കുകയായിരുന്നു. ഇന്ത്യയ്ക്കായി ദാങ്മേയി ഗ്രേസ് (12), സസ്മിത മാലിക് (60, പെനല്‍റ്റി), ഇന്ദുമതി (67) എന്നിവര്‍ ഗോളുകള്‍ നേടി.


ബംഗ്ലദേശിന്റെ ആശ്വാസ ഗോള്‍ സീറത്ത് ജഹാന്‍ ഷോപ്ന (40) നേടി. ഗ്രൂപ്പ് ഘട്ടത്തില്‍ സമനില പിടിച്ചുവാങ്ങിയ ബംഗ്ലദേശിനെതിരെ ഫൈനലില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു ഇന്ത്യയുടേത്. കിരീടം നിലനിര്‍ത്തുക എന്ന ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 12 ആം മിനിറ്റില്‍ തന്നെ ലീഡെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K