04 January, 2017 09:29:34 PM
മഹേന്ദ്രസിങ് ധോണി എകദിന, ട്വന്റി 20 ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു; ടീമിൽ തുടരും
ദില്ലി: ഇന്ത്യയ്ക്ക് ഏകദിന, ട്വന്റി 20 ലോകകപ്പ് കിരീടങ്ങൾ നേടിത്തന്ന മഹേന്ദ്രസിങ് ധോണി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു. ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്റി പരമ്പരയ്ക്കുള്ള ടീമിനെ നാളെ പ്രഖ്യാപിക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി ധോണി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞത്. പുതിയ ക്യാപ്റ്റന് കീഴിൽ ധോണി ടീമിൽ തുടരുമെന്ന് ബിസിസിഐ അറിയിച്ചു. 2015ൽ ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയ്ക്കിടെ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനവും ഒഴിഞ്ഞ് ധോണി ആരാധകരെ ഞെട്ടിച്ചിരുന്നു.