30 December, 2016 05:04:13 PM


ടെന്നീസ് താരം സെറീനാ വില്യംസ് വിവാഹിതയാകുന്നു



ന്യൂയോര്‍ക്ക്: ടെന്നീസ് താരം സെറീനാ വില്യംസും സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ റെഡിറ്റിന്റെ സഹസ്ഥാപകനായ അലക്‌സിയന്‍ ഒഹാനും വിവാഹിതയാകുന്നു. വിവാഹക്കാര്യം സെറീന തന്നെയാണ് പുറത്ത് വിട്ടത്. റോമില്‍ വെച്ച് ആദ്യമായി കണ്ടുമുട്ടിയപ്പോള്‍ വിവാഹ അഭ്യര്‍ത്ഥന നടത്തുകയായിരുന്നെന്ന് സെറീന പറഞ്ഞു. റെഡിറ്റില്‍ വിവാഹ കാര്യങ്ങള്‍ പങ്ക് വെക്കുന്ന കോളത്തിലൂടെയാണ് വിവാഹിതയാകാന്‍ പോകുന്ന കാര്യം സെറീന പുറത്ത് വിട്ടിരിക്കുന്നത്.


നിലവില്‍ റാങ്കിംങില്‍ രണ്ടാം സ്ഥാനക്കാരിയായ സെറീന വില്യംസ് 22 ഗ്രാന്‍സ്ലാം സിംഗിള്‍സ് കിരീടങ്ങള്‍ നേടിയിട്ടുണ്ട്. ഏഴ് തവണ വിംബിള്‍ഡണ്‍ ചാമ്പ്യനുമായി. 2005 ല്‍ തന്റെ സുഹൃത്തായ സ്റ്റീവ് ഹുഫനുമായി ചേര്‍ന്നാണ് അലക്‌സിയന്‍ ഒഹാനും റെഡിറ്റ് തുടങ്ങുന്നത്.  എന്നാല്‍ വിവാഹം എന്ന് നടക്കുമെന്ന് കാര്യം സെറീന വ്യക്തമാക്കിയിട്ടില്ല. പ്രണയത്തിലാണെന്നുള്ള ഗോസിപ്പുകള്‍ മുമ്പ് ഉയര്‍ന്ന് വന്നിരുന്നെങ്കിലും ഇരുവരും ഇതിനോട് പ്രതികരിച്ചിരുന്നില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K