29 December, 2016 11:04:09 PM
ദേശീയ സീനിയര്‍ വോളി: പുരുഷ, വനിതാ വിഭാഗങ്ങളില്‍ കേരളം ഫൈനലില്‍
ചെന്നൈ : ദേശീയ സീനിയര്‍ വോളിബോള്‍ ചാംപ്യന്‍ഷിപ്പില്‍ കേരളത്തിന്‍റെ പുരുഷ, വനിത ടീമുകള്‍ ഫൈനലില്‍ കടന്നു. അഞ്ചു സെറ്റ് നീണ്ട മാരത്തണ്‍ പോരാട്ടത്തിലാണ് പുരുഷ, വനിതാ വിഭാഗങ്ങളില്‍ കേരളം വിജയം പിടിച്ചെടുത്തത്. ഇരുവിഭാഗം ഫൈനലിലും റെയില്‍വേസാണ് കേരളത്തിന്റെ എതിരാളികള്‍.
പുരുഷ വിഭാഗം സെമി ഫൈനലില്‍ ആതിഥേയരായ തമിഴ്നാടിനെയാണു കേരളം പരാജയപ്പെടുത്തിയത് (19-25, 25-19, 25-23, 25-17). വനിതാ വിഭാഗം സെമി ഫൈനലില്‍ മഹാരാഷ്ട്രയെയും കേരളം തോല്‍പ്പിച്ചു (25-18, 21-25, 25-21, 25-14). നേരത്തെ, ക്വാര്‍ട്ടറില്‍ കേരളത്തിന്‍റെ പുരുഷന്‍മാര്‍ ഹിമാചല്‍ പ്രദേശിനെയും (3-0) വനിതകള്‍ ബംഗാളിനെയും (3-0) പരാജയപ്പെടുത്തിയാണ് സെമിയിേലക്ക് മുന്നേറിയത്.
പുരുഷ വിഭാഗത്തില്‍ ഹിമാചല്‍ പ്രദേശിനെതിരെ അനായാസമായിരുന്നു കേരളത്തിന്റെ വിജയം (25-14, 25-11, 25-13). വനിതാ വിഭാഗത്തില്‍ ബംഗാള്‍ കേരളത്തിനു വെല്ലുവിളിയേ ആയിരുന്നില്ല. നേരിട്ടുള്ള മൂന്നു സെറ്റുകള്‍ക്കു ബംഗാള്‍ മുട്ടുമടക്കി (25-10, 25-15, 25-17).