29 December, 2016 05:00:30 PM


കോഹ്ലി -അനുഷ്ക പ്രണയജോഡികളുടെ വിവാഹനിശ്ചയം പുതുവർഷ ദിനത്തിൽ



ബാംഗ്ലൂർ:  അനുഷ്ക ശർമ്മ- വിരാട് കോഹ്ലി പ്രണയജോഡികൾ ഈ പുതുവർഷ ദിനത്തിൽ ഒന്നിക്കാൻ  തീരുമാനിച്ചു.   വിവാഹ നിശ്ചയ ചടങ്ങ് ന്യൂ ഇയർ ദിനത്തിൽ ഉണ്ടായേക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉത്തരാഖണ്ഡിലെ നരേന്ദ്ര നഗറിലുള്ള ഹോട്ടൽ ആനന്ദയിൽ വെച്ചാകും ചടങ്ങ്. ബോളിവുഡ്, ക്രിക്കറ്റ് രംഗത്തു നിന്നുള്ള വിവിധ വ്യക്തിത്വങ്ങൾ ചടങ്ങിനുണ്ടാകും. അനുഷ്കയുടെ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഇതിനകം വിവാഹവേദിക്ക് സമീപം താമസിച്ച്  ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട്.



വിവാഹ വാർത്ത ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചിട്ടില്ലെങ്കിലും  അവരുടെ ഇൻസ്റ്റഗ്രാം പോസറ്റുകളിൽ അക്കാര്യം വെളിപ്പെടുന്നുണ്ട്. സമീപകാലത്ത് അവധി ആഘോഷിച്ചതിൻെറ പോസ്റ്റുകൾ ഇരുവരും പങ്ക് വെച്ചു. കോഹ്ലി ഒരു ഫോട്ടോയും അനുഷ്ക ഒരു വിഡിയോയും.  ഒന്നിൽ പോലും രണ്ടുപേരുടെയും മുഖം ഒരുമിക്കുന്നില്ല. എന്നാൽ ഇരു ഫോട്ടോഗ്രാഫുകളിലും രണ്ട് പേരുടെ കയ്യിലും ഒരു രുദ്രാക്ഷ മാലയുണ്ട്. രണ്ട് ഫോട്ടോയിലെ പശ്ചാത്തലം സമാനവുമാണ്. ഏതായാലും ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻെറ വിവാഹവാർത്ത സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിൽ പല പ്രചാരണങ്ങളും നടക്കുന്നുണ്ട്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K