15 January, 2016 05:04:33 PM
തുടര്‍ച്ചയായി രണ്ടാം ഏകദിനത്തിലും ഇന്ത്യയ്ക്ക് തോല്‍വി
ബ്രിസ്‌ബേന്‍: തുടര്‍ച്ചയായി രണ്ടാം ഏകദിനത്തിലും രോഹിത്ത് ശര്‍മ സെഞ്ച്വറി നേടിയിട്ടും മുന്നൂറിനു മുകളില്‍ സ്‌കോര്‍ ചെയ്തിട്ടും ഇന്ത്യക്ക് തോല്‍വി.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രോഹിത്ത് ശര്‍മയുടെ തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറിയുടെയും(124) രഹാനയുടെയും(89) കോലിയുടെയും(59) അര്‍ദ്ധസെഞ്ച്വറിയുടെയും നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സെടുത്തിരുന്നു എന്നാല്‍ ശക്തമായ ഓസീസ് ബാറ്റിങ് നിര ഒരോവര്‍ ബാക്കി നില്‍ക്കെ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കുകയായിരുന്നു. രോഹിത്ത് ശര്‍മയാണ് കളിയിലെ താരം.
ഇന്ത്യ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സ് നേടിയപ്പോള്‍ ഓസ്‌ട്രേലിയ 49 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 309 റണ്‍സാണ് നേടിയത്.