15 January, 2016 04:41:09 PM
റയലിനും അത് ലറ്റിക്കോയ്ക്കും വിലക്ക്
സൂറിച്ച്: സ്പാനിഷ് ലീഗിലെ പ്രമുഖരായ റയല്‍ മാഡ്രിഡിനും അത്‌ലറ്റികോ മാഡ്രിഡിനും ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ പങ്കെടുക്കുന്നതിന് ഫിഫ വിലക്കേര്‍പ്പെടുത്തി. ഇരു ടീമുകള്‍ക്കും ണ്ടു ട്രാന്‍സ്ഫര്‍ വിന്‍ഡോകളില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. 18 വയസ്സില്‍ താഴെയുളള കളിക്കാരെ ടീമില്‍ ഉള്‍പ്പെടുത്തുന്ന ലംഘനത്തിന്‍റെ പേരിലാണ് നടപടി. ജൂലൈ മുതലാണ് വിലക്ക് നിലവില്‍ വരിക. അതിനാല്‍ ജനുവരിയില്‍ നടക്കുന്ന ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ റയലിനും അത്‌ലറ്റിക്കോയ്ക്കും പങ്കെടുക്കാം. 2016 ജൂലൈയിലെയും 2017 ജനുവരിയിലെയും വിന്‍ഡോകളില്‍ പങ്കെടുക്കുന്നതിനാണ് വിലക്ക്.
2014ല്‍ ബാര്‍സലോണയും ഇത്തരത്തില്‍ വിലക്ക് നേരിട്ടിരുന്നു. വിലക്കിന് പുറമേ അത്‌ലറ്റിക്കോ മാഡ്രിഡിന് ഒമ്പത് ലക്ഷം ഡോളറും റയലിന് 3.60 ലക്ഷം ഡോളറും പിഴയും ചുമത്തിയിട്ടുണ്ട്.