20 December, 2016 04:32:56 PM
രവീന്ദ്ര ജഡേജക്ക് എഴു വിക്കറ്റ്;അഞ്ചാം ടെസ്റ്റിലും ഇന്‍ഡ്യക്ക് വിജയം
ചെന്നൈ: ഇംഗ്ളണ്ടുമായുള്ള ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. ഇന്നിങ്സിനും 75 റണ്‍സിനുമാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ഏഴ് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയുടെ മിന്നുന്ന പ്രകടനമാണ് ടീം ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം കരസ്ഥമാക്കാന്‍ സഹായകമായത്. 25 ഓവറില്‍ അഞ്ച് മെയ്ഡ്ന്‍ ഉള്‍പെടെ 48 റണ്‍സ് മാത്രം വഴങ്ങിയാണ് ജഡേജ ഏഴ് വിക്കറ്റ് വീഴ്ത്തിയത്. ടെസ്റ്റില്‍ ആദ്യ ഇന്നിങ്സില്‍ ഉള്‍പെടെ പത്തു വിക്കറ്റും ജഡേജ സ്വന്തമാക്കി. ആദ്യ ഇന്നിങ്സില്‍ അര്‍ധസെഞ്ചുറി നേടി(51) ബാറ്റ് കൊണ്ടും ജഡേജ തിളങ്ങിയിരുന്നു.
ഇന്ത്യയുടെ ഒന്നാമിന്നിങ്സ് ലീഡായ 282 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ളണ്ട് അഞ്ചാം ദിനം 88 ഓവറില്‍ 207 റണ്‍സിന് ഓള്‍ ഔട്ടായി. ഇംഗ്ളണ്ടിന് വേണ്ടി ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക്(49), ജെന്നിങ്സ്(54),മോയില്‍ അലി (44), എന്നിവര്‍ മാത്രമാണ് പിടിച്ചു നിന്നത്. ഇന്ത്യക്ക് വേണ്ടി അമിത് മിശ്ര, ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ്മ എന്നിവര്‍ ഓരോ വിക്കറ്റ് നേടി. അഞ്ച് മത്സരങ്ങള്‍ ഉണ്ടായിരുന്ന ടെസ്റ്റ് പരമ്പരയിലെ നാലാമത്തെ വിജയമാണ് ടീം ഇന്ത്യയുടേത്. ആദ്യ മത്സരം സമനില ആയിരുന്നു.
മൂന്നാം ടെസ്റ്റിനിറങ്ങിയ കരുണ്‍ നായരുടെ ട്രിപ്പിള്‍ സെഞ്ചുറിയുടെ (303) കരുത്തില്‍ ഇന്ത്യ ഒന്നാമിന്നിങ്്സില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 759 റണ്‍ കുറിച്ചിരുന്നു. ആദ്യ അവസരത്തില്‍ 477 റണ്ണിന് പുറത്തായ ഇംഗ്ളണ്ട് നാലാം ദിനം രണ്ടാം ഇന്നിങ്സില്‍ വിക്കറ്റ് പോകാതെ 12 റണ്ണെടുത്തിരുന്നു.
സ്കോര്‍ ഇന്ത്യ: ഒന്നാം ഇന്നിങ്സ്: 7-759 ഡിക്ളയേഡ്. ഇംഗ്ളണ്ട് ഒന്നാം ഇന്നിങ്സ്: 477, രണ്ടാം ഇന്നിങ്സ്: 207-10