18 December, 2016 08:10:21 PM


ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ ബെല്‍ജിയത്തിനെതിരെ ഇന്ത്യയ്ക്ക് കിരീടം




ലക്നൗ : ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ ബെല്‍ജിയത്തെ തോല്‍പ്പിച്ച്‌ ആതിഥേയരായ ഇന്ത്യയ്ക്ക് കിരീടം. 2-1നായിരുന്നു ഇന്ത്യന്‍ ജയം. 15 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യ ചാംപ്യന്‍ഷില്‍ കിരീടം നേടുന്നത്. മല്‍സരം തുടങ്ങി എട്ടാം മിനിറ്റില്‍ ഗുര്‍ജന്ത് സിങ് നേടിയ ഗോളില്‍ ഇന്ത്യ മുന്നിലെത്തി. പിന്നീട് 22ആം മിനിറ്റില്‍ സിമ്രാന്‍ജീത് ഇന്ത്യയുടെ ലീഡ് ഉയര്‍ത്തി.


രണ്ടാം പകുതിയില്‍ 70ആം മിനിറ്റില്‍ ഫാബ്രിക് വാന്‍ ബൊകജാക് ബെല്‍ജിയത്തിനായി ആശ്വാസ ഗോള്‍ നേടി. പെനല്‍റ്റി ഷൂട്ടൗട്ടില്‍ ഓസ്ട്രേലിയയെ 4-2നു തോല്‍പിച്ചാണ് ഇന്ത്യ കലാശപ്പോരാട്ടത്തിനു യോഗ്യത നേടിയത്. ആറുതവണ ചാംപ്യന്മാരായ ജര്‍മനിയെ ഷൂട്ടൗട്ടില്‍ 4-3നു പരാജയപ്പെടുത്തിയാണു ബെല്‍ജിയം ഫൈനലില്‍ കടന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K