16 December, 2016 05:38:49 PM
ഇന്ത്യക്കെതിരായ അഞ്ചാം ടെസ്റ്റ്: ഇംഗ്ലണ്ട് മികച്ച സ്കോറിലേക്ക്
ചെന്നൈ: ഇന്ത്യക്കെതിരായ അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം. ഒടുവിൽ വിവരം ലഭിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുത്തിട്ടുണ്ട്. ജോ റൂട്ട്( 88), മൊയീൻ അലി (58) എന്നിവരാണ് ഇംഗ്ലീഷ് നിരയിൽ തിളങ്ങിയത്. ഒാപണർമാരായ അലിസ്റ്റർ കുക്ക് (10), കീറ്റോൺ ജെന്നിങ്സ് (1) എന്നിവർക്ക് തിളങ്ങാനായില്ല. എഴ് റൺസെടുക്കുന്നതിനെ ഇംഗ്ലണ്ടിന് ഒരു വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റും ഇഷാന്ത് ശർമ്മ ഒരു വിക്കറ്റും എടുത്തു.
നേരത്തേ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങിയത്. ഭുവനേശ്വർ കുമാറിൻെറ സ്ഥാനത്ത് ഇഷാന്ത് ശർമ്മയും ജയന്ദ് യാദവിൻെറ പകരം അമിത് മിശ്രയും കളത്തിലിറങ്ങി. പരമ്പരയിൽ ആദ്യമായാണ് ഇഷാന്തിറങ്ങുന്നത്. ചിക്കൻഗുനിയയും വിവാഹ നിശ്ചയവുമായി ടെസ്റ്റ് സ്ക്വാഡിൽ ഉണ്ടായിട്ടും ഇഷാന്തിന് പങ്കെടുക്കാനായില്ല. രവീന്ദ്ര ജഡേജക്ക് പകരക്കാരനായി ഇടംകൈയൻ സ്പിന്നർ അക്സർ പട്ടേലിനെ ഇന്ത്യ ടീമിലെടുത്തിരുന്നു. ഇംഗ്ലീഷ് സ്പിൻ ബൗളിങ് ആൾറൗണ്ടർ ലിയാം ഡാവ്സൺ ഇന്ന് അരങ്ങേറും. മറുവശത്ത് മുഖ്യ പേസര്‍ ജെയിംസ് ആന്‍ഡേഴ്്സണ്‍ ഇല്ലാതെയാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. താരത്തിന് പരിക്കാണെന്നാണ് ടീം അധികൃതര്‍ നല്‍കുന്ന വിവരം.