16 December, 2016 08:55:27 AM


ഫുട്ബോള്‍ താരം ലിയോണല്‍ മെസ്സി വിവാഹിതനാവുന്നു



ബാഴ്‌സലോണ: ഫുട്ബോള്‍ താരം ലിയോണല്‍ മെസ്സി വിവാഹിതനാവുന്നു. ബാല്യകാല സഖി ആന്‍റെനോള റൊക്കൂസോയുമായുള്ള വിവാഹം അടുത്തവര്‍ഷം നടക്കും. മെസ്സിയും ബാല്യകാല സഖി ആന്‍റെനോള റൊക്കൂസോയും ഒമ്പത് വ‍ര്‍ഷമായി ഒരുമിച്ച് ജീവിക്കുന്നു. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. നാലു വയസ്സുകാരന്‍ തിയാഗോയും ഒരു വയസ്സുകാരന്‍ മാതേയോയും.


മെസ്സിയുടെ മുപ്പതാം പിറന്നാള്‍ ദിനമായ ജൂലൈ 24നായിരിക്കും വിവാഹമെന്നാണ് സൂചന. മെസ്സിയുടെ ജന്‍മനാടായ റൊസാരിയോയില്‍ നടക്കുന്ന വിവാഹത്തില്‍ അര്‍ന്‍റൈന്‍ ടീമിലെയും ബാഴ്‌സലോണയിലെയും സഹാതാരങ്ങളും മറ്റ് പ്രമുഖരും പങ്കെടുക്കും. റൊക്കൂസോയുടെ സഹോദരനാണ് വിവാഹക്കാര്യം വെളിപ്പെടുത്തിയത്. ഒമ്പതാം വയസ്സിലാണ് മെസ്സി റൊക്കൂസോയെ പരിചയപ്പെട്ടത്. മോഡലിംഗില്‍ സജീവമായിരുന്ന റൊക്കൂസോ 2008ല്‍ മെസ്സിക്കൊപ്പം ബാഴ്‌സലോണയിലേക്ക് താമസം മാറ്റുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K