15 January, 2016 11:03:21 AM
രണ്ടാം ഏകദിന ക്രിക്കറ്റില്‍ ഭുവനേശ്വറിന് പകരം ഇശാന്ത്
ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിന ക്രിക്കറ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ഒന്നാം ഏകദിനത്തില്‍ പരാജയപ്പെട്ട ഇന്ത്യ ടീമില്‍ ഒരു മാറ്റം വരുത്തി. മീഡിയം പേസര്‍ ഭുവനേശ്വര്‍ കുമാറിന് പകരം ഇശാന്ത് ശര്‍മ കളിക്കും. 310 റണ്ണില്‍ കൂടുതല്‍ നേടുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് ക്യാപ്റ്റന്‍ ധോനി പറഞ്ഞു
ഓസ്‌ട്രേലിന്‍ നിരയില്‍ മൂന്ന് മാറ്റങ്ങളുണ്ട്. ഹേസ്‌വുഡിന് പകരം റിച്ചാര്‍ഡ്‌സണും വാര്‍ണര്‍ക്ക് പകരം ഷോണ്‍ മാര്‍ഷും മിച്ചല്‍ മാര്‍ഷിനു പകരം ഹേസ്റ്റിങ്‌സും കളിക്കും.




