14 January, 2016 04:00:49 PM
സാനിയ ഹിംഗിസ് കൂട്ടുകെട്ട് ലോക റെക്കോര്‍ഡിലേക്ക്
സിഡ്‌നി: വനിതാ ഡബിള്‍സ് ടെന്നിസില്‍ സാനിയ-ഹിംഗിസ് സഖ്യത്തിന് തുടര്‍ച്ചയായ 29-ാം ജയം. വ്യാഴാഴ്ച്ച നടന്ന സിഡ്നി ഇന്റര്‍നാഷണല്‍ ടെന്നിസ് ടൂര്‍ണമെന്‍റിന്‍റെ സെമിഫൈനലില്‍ യെറോസ്ലാവ ഷെവധോവ- റാലുക്ക ഒലാറു സഖ്യത്തെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് തകര്‍ത്താണ് സാനിയ-ഹിംഗിസ് സഖ്യം തങ്ങളുടെ തോല്‍വിയറിയാത്ത പടയോട്ടം 29-ല്‍ എത്തിച്ചത്. ഈ ജയത്തോടെ സഖ്യം ഫൈനലില്‍ കടന്നു.
ബ്രിസ്‌ബെയ്ന്‍ ഓപ്പണ്‍ കിരീടത്തോടെ ആരംഭിച്ച സഖ്യം സ്വന്തമാക്കിയത് തുടര്‍ച്ചയായ ആറാം കിരീടമായിരുന്നു. വനിതാ ഡബിള്‍സ് റാങ്കിങ്ങില്‍ സാനിയ 11395 പോയിന്‍റ് നേടി ഒന്നാമതും ഹിംഗിസ് 11355 പോയിന്‍റ് നേടി രണ്ടാം സ്ഥാനത്തുമാണ്. മുന്നാം സ്ഥാനത്തുളള ബെഥാനി മാറ്റക്-സാന്‍ഡ്‌സിന് 7450 പോയന്‍റ് മാത്രമാണ്ണുളളത്.
1994ല്‍ ജിഗി ഫെര്‍ണാന്‍ഡസും -നടാഷ വെരേവയും ചേര്‍ന്ന് നേടിയ 28 വിജയങ്ങളെന്ന റെക്കോര്‍ഡ് തകര്‍ത്തു.ചൊവ്വാഴ്ച്ച നടന്ന സിഡ്‌നി ടെന്നിസ് ടൂര്‍ണമെന്‍റിന്‍റെ ക്വാട്ടര്‍ ഫൈനലില്‍ ചെന്‍ ലിയാങ് ഷൂവയി- പെങ് സഖ്യത്തെ നേരിട്ടുളള സെറ്റുകള്‍ക്ക് (6-2, 6-3) തകര്‍ത്താണ് സാനിയ-ഹിംഗിസ് ജിഗി ഫെര്‍ണാന്‍ഡസും-നടാഷ വെരേവയും ചേര്‍ന്ന് നേടിയ 28 വിജയങ്ങളെന്ന റെക്കോര്‍ഡിനൊപ്പം എത്തിയത്.