04 December, 2016 05:09:30 PM
സ്കൂൾ കായികമേള: 100 മീറ്റർ ഫൈനലിൽ മുഹമ്മദ് അജ്മലും പി.വി വിനിയും ഒന്നാമത്
മലപ്പുറം: സംസ്ഥാന സ്കൂൾ കായികമേളയിൽ മുഹമ്മദ് അജ്മലും വിനിയും വേഗമേറിയ താരങ്ങൾ. സിനിയർ ആൺകുട്ടികളുടെ 100 മീറ്റർ ഫൈനലിൽ മുഹമ്മദ് അജ്മൽ 10.97 സെക്കൻറിലാണ് ഒന്നാമതെത്തിയത്. പാലക്കാട് കല്ലടി സ്കൂളിലെ വിദ്യാർത്ഥിയാണ് അജ്മൽ.
സിനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഫൈനലിൽ പി.വി വിനി 12.63 സെക്കൻറിലാണ് ഒന്നമതെത്തിയത്. പാലക്കാട് മുണ്ടൂർ സ്കൂളിലെ വിദ്യാർത്ഥിനിയാണ് വിനി. സബ്ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ മത്സരത്തിൽ കോഴിക്കോടിൻെറ എൽഗ തോമസ് വിജയിയായി. എൽഗയുടെ ഡബിള്‍ നേട്ടമാണിത്. നേരത്തേ 400 മീറ്ററിലും എൽഗ സ്വർണം സ്വന്തമാക്കിയിരുന്നു.