30 November, 2016 12:00:43 PM
ഏഷ്യൻ യൂത്ത് കരാട്ടെ ചാമ്പ്യൻഷിപ്പ്: ഇന്ത്യക്ക് അഭിമാനമായി കശ്മീരില്‍ നിന്നൊരു ബാലൻ
ദില്ലി: ജനജീവിതം ദുരിതത്തിലായ കശ്മീരിൽ നിന്നും ഇന്ത്യക്ക് അഭിമാനിക്കാവുന്ന നേട്ടവുമായി ഏഴുവയസുകാരൻ സ്വർണമെഡൽ കരസ്ഥമാക്കി . കശ്മീരിലെ ബന്ദിപോരയിൽ നിന്നുള്ള ഹാഷിം മൻസൂറാണ് രാജ്യത്തിന് തന്നെ അഭിമാനമായി മാറിയത്. ചൊവ്വാഴ്ച ദില്ലിയിൽ നടന്ന ഏഷ്യൻ യൂത്ത് കരാട്ടെ ചാമ്പ്യൻഷിപ്പിൽ സബ്ജൂനിയർ വിഭാഗത്തിലാണ് ഹാഷിം മത്സരിച്ചത്. 19 രാജ്യങ്ങളാണ് മത്സരത്തിൽ പങ്കെടുത്തത്. ശ്രീലങ്കയിൽ നിന്നുള്ള എതിരാളിയെയാണ് ഹാഷിം മലർത്തിയടിച്ചത്.
അഞ്ചു വയസ് മുതൽ മകന് കരാട്ടെ പരിശീലനം നൽകുന്നുണ്ട്. അവൻ അഭിമാന നേട്ടം കൈവരിച്ചതിൽ സന്തോഷമുണ്ട്. ഇനിയും കൂടുതൽ ഉയരങ്ങളിലെത്താനുള്ള പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഹാഷിമിന്‍റെ പിതാവ് മൻസൂർ അഹ്മദ് ഷാഹ് പ്രതികരിച്ചു.