29 November, 2016 04:40:33 PM
മൊഹാലി ടെസ്റ്റ്: ഇംഗ്ലണ്ടുമായുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം
മൊഹാലി: ഇംഗ്ലണ്ടുമായുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം. രണ്ടാം ഇന്നിങ്സിൽ മുരളി വിജയ് ചേതേശ്വർ പുജാര എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. എട്ട് പന്ത് നേരിട്ട മുരളി റൺസൊന്നുമെടുക്കാതെയും ചേതേശ്വർ പുജാര 25 റൺസുമെടുത്താണ് പുറത്തായത്. രണ്ടാം ഇന്നിങ്സിൽ പാർത്ഥിവ് പട്ടേൽ (67)െൻറ അർധ സെഞ്ചുറിയാണ് ഇന്ത്യക്ക് അനായാസ വിജയം സമ്മാനിച്ചത്. ഇതോടെ പരമ്പരയിൽ ഇന്ത്യ2-0 ത്തിന് മുന്നിലെത്തി സ്കോർ ഇംഗ്ലണ്ട് 283&236, ഇന്ത്യ 417&104/2
നേരത്തേ രണ്ടാം ഇന്നിങ്ങ്സിന് ഇറങ്ങിയ ഇംഗ്ലണ്ടിനെ ഇന്ത്യൻ സ്പിന്നർമാർ ചുരുട്ടി കൂട്ടുകയായിരുന്നു.അശ്വിൻ മൂന്ന് വിക്കറ്റും മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ, ജയന്ത് യാദവ് എന്നിവർ രണ്ടു വിക്കറ്റ് വീതവും നേടി. ജോ റൂട്ട് (78) , ഹസീബ് ഹമീദ് (59), ക്രിസ് വോക്സ് എന്നിവർ മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ തിളങ്ങിയത്