27 November, 2016 09:52:58 PM
ഐഎസ്‌എല്‍: ദില്ലിയ്ക്കു മുന്നില്‍ അടിയറവ് പറഞ്ഞ് ഗോവ
ദില്ലി: ഐഎസ്‌എല്‍ ഫുട്ബോളില്‍ ദില്ലി ഡൈനാമോസ് ഒന്നിനെതിരെ അഞ്ച് ഗോളിന് എഫ്സി ഗോവയെ തോല്‍പ്പിച്ചു. ദില്ലിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ഡല്‍ഹിയുടെ മാര്‍സെലീഞ്ഞോ ഹാട്രിക്കും റിച്ചാര്‍ഡ് ഗാഡ്സെ ഇരട്ട ഗോളും നേടി.
മുപ്പത്തൊന്നാം മിനിറ്റില്‍ ദില്ലിക്കെതിരെ ഫുല്‍ഗാന്‍ഗൊ കര്‍ദോസോയയുടെ ഗോള്‍ ഗോവയെ മുന്നിലെത്തിച്ചെങ്കിലും പിന്നീട് കളി അവര്‍ക്കു നഷ്ടപ്പെടുകയായിരുന്നു. പിന്നാലെ മുപ്പത്തെട്ടാം മിനിറ്റില്‍ ദില്ലിക്കായി മാര്‍സെലീഞ്ഞോ സ്കോര്‍ ചെയ്തു തുടങ്ങി. മെലൂദയില്‍നിന്നു ലഭിച്ച പന്ത് ഗോവന്‍ പ്രതിരോധത്തിന് അവസരം നല്‍കാതെ മാര്‍സെലീഞ്ഞോ വലയില്‍ എത്തിക്കുകയായിരുന്നു. രണ്ടാം പകുതി ആരംഭിച്ചപ്പോള്‍ത്തന്നെ മാര്‍സെലീഞ്ഞോ രണ്ടാം ഗോള്‍ നേടി. നാല്‍പ്പത്തേഴാം മിനിറ്റിലായിരുന്നു ഈ ഗോള്‍.
ദില്ലിയുടെ മൂന്നാം ഗോള്‍ റിച്ചാര്‍ഡ് ഗാഡ്സെയുടേതായിരുന്നു. അമ്പതാം മിനിറ്റിലായിരുന്നു ഇത്. അമ്പത്തഞ്ചാം മിനിറ്റില്‍ വീണ്ടും മാര്‍സെലീഞ്ഞോ മൂന്നാം ഗോള്‍ നേടി. ഇതോടെ ഡല്‍ഹി നാലു ഗോള്‍ നേടി. വീണ്ടും അമ്പത്തേഴാം മിനിറ്റില്‍ ഗാഡ്സെ സ്കോര്‍ ചെയ്തു. ഇരട്ട ഗോളുമായി ഗാഡ്സെയും ഡല്‍ഹിയുടെ ജയത്തിനു വീര്യം കൂട്ടിയതോടെ ഗോവ പരാജയം സമ്മതിച്ചു.