27 November, 2016 02:13:30 PM
ഹോങ്കോംഗ് ഒാപ്പൺ സൂപ്പർ സീരിസ് ഫൈനലിൽ ഇന്ത്യയ്ക്ക് ഇരട്ടതോല്‍വി
വിക്ടോറിയ സിറ്റി: ഹോങ്കോംഗ് ഒാപ്പൺ സൂപ്പർ സീരിസ് ഫൈനലിൽ ഇന്ത്യക്ക് ഇരട്ടത്തോല്‍വി. വനിതാ സിംഗിള്‍സില്‍ പി.വി സിന്ധു ചൈനീസ് തായ്പെയിയുടെ തായ് തുസു യിങ്ങിനോടാണ് തോല്‍വി സമ്മതിച്ചത്. സ്കോർ 21-15, 21-17. പുരുഷ സിംഗിള്‍സില്‍ സമീര്‍ വര്‍മ ആതിഥേയ താരം എന്‍ജി കാ ലോങ് ആന്‍ഗസിനോടും പരാജയപ്പെട്ടു. സ്കോര്‍: 21-14,10-21, 21-11. ലോക മൂന്നാം നമ്പർ താരമായ തയ്വാൻ എതിരാളിക്കെതിരെയാണ് സിന്ധു പരാജയപ്പെട്ടത്. നേരിട്ടുള്ള സെറ്റുകൾക്ക് ഹോങ്കോംഗിന്‍റെ ചെങ് നാഗാനെയിയെ തോൽപ്പിച്ചാണ് സിന്ധു ഫൈനലിലെത്തിയത്.
ലോക മൂന്നാം റാങ്കുകാരന്‍ യാന്‍ ഒ യൊര്‍ഗേന്‍സനെ അട്ടിമറിച്ച് സ്വപ്നക്കുതിപ്പ് നടത്തിയ സമീറിന് ആ മികവ് ഫൈനലില്‍ ആവര്‍ത്തിക്കാനായില്ല. സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ വാശിയോടെ പൊരുതിയ ആന്‍ഗസ് മൂന്നു ഗെയിം നീണ്ട പോരാട്ടത്തില്‍ സമീറിനെ പരാജയപ്പെടുത്തുകയായിരുന്നു. 50 മിനിറ്റ് നീണ്ടു നിന്ന മത്സരത്തിന്റെ ആദ്യ ഗെയിം ആന്‍ഗസ് നേടിയപ്പോള്‍ രണ്ടാം ഗെയിമില്‍ സമീര്‍ തിരിച്ചു വന്നു. എന്നാല്‍ മൂന്നാം ഗെയിമില്‍ സമീറിന് അവസരം നല്‍കാതെ ആന്‍ഗസ് മത്സരവും കിരീടവും സ്വന്തമാക്കി.