27 November, 2016 11:22:56 AM


മൊഹാലി ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് 283 റണ്‍സിന് പുറത്ത്




മൊഹാലി : മൊഹാലി ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സില്‍ 283 റണ്‍സിന് പുറത്ത്. രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് എട്ടിന് 268 എന്ന നിലയില്‍  15 റണ്‍സ് മാത്രമേ കൂട്ടിച്ചേര്‍ക്കാനായുള്ളു. ഇന്നു വീണ രണ്ടു വിക്കറ്റും മുഹമ്മദ് ഷമി നേടി. ആദ്യദിനം നാലിന് 87 എന്ന നിലയില്‍ തകര്‍ച്ച നേരിട്ട ഇംഗ്ലണ്ടിനെ പിടിച്ചു കയറ്റിയത് ബെന്‍ സ്റ്റോക്സുമൊത്തും (29) പിന്നീട് ജോസ് ബട്ലറുമൊത്തും ബെയര്‍സ്റ്റോ ഉയര്‍ത്തിയ കൂട്ടുകെട്ടുകളാണ്. 89 റണ്‍സുമായി ബെയര്‍സ്റ്റോ പൊരുതിയെങ്കിലും അച്ചടക്കത്തോടെ പന്തെറിഞ്ഞ ഇന്ത്യന്‍ ബോളര്‍മാര്‍ ഇംഗ്ലണ്ടിനെ നിലയുറപ്പിക്കാന്‍ അനുവദിച്ചില്ല. അഞ്ചാം വിക്കറ്റില്‍ 57 റണ്‍സും ആറാം വിക്കറ്റില്‍ 69 റണ്‍സും പിറന്നു.



ഏഴാം വിക്കറ്റില്‍ ക്രിസ് വോക്സും (25) ഭേദപ്പെട്ട പിന്തുണ നല്‍കിയതോടെ ഇംഗ്ലണ്ട് 250 കടന്നു. അവസാന സെഷനില്‍ ബെയര്‍സ്റ്റോയെ എല്‍ബിയില്‍ കുരുക്കി ജയന്ത് യാദവ് ഒന്നാം ദിനം പൂര്‍ണമായും ഇന്ത്യയുടേതാക്കി. വേഗം കുറഞ്ഞു ബാറ്റിങ് ദുഷ്കരമായ പിച്ചില്‍ മികച്ച ചെറുത്തുനില്‍പാണു ബെയര്‍സ്റ്റോ കാഴ്ചവച്ചത്. 177 പന്തില്‍ അടിച്ചത് ആറു ഫോറുകള്‍ മാത്രം. മികച്ച രീതിയില്‍ പന്തെറിഞ്ഞ ഇന്ത്യന്‍ ബോളര്‍മാര്‍ക്കു മുന്നില്‍ ഉത്തരവാദിത്തമില്ലാതെ കളിച്ചാണ് ഇംഗ്ലണ്ട് മുന്‍നിര തകര്‍ന്നത്. മുഹമ്മദ് ഷമി മൂന്നും ഉമേഷ് യാദവ്, ജയന്ത് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും അശ്വിന്‍ ഒരു വിക്കറ്റും വീഴ്ത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K