26 November, 2016 11:26:47 PM


ഹോങ്കോംഗ് ഒാപ്പൺ സൂപ്പർ സീരിസ്​ ​: പി.വി സിന്ധുവും സമീർ വർമയും ഫൈനലിൽ



വിക്​ടോറിയ സിറ്റി: ഹോങ്കോംഗ്​ ഒാപ്പൺ സൂപ്പർ സീരിസ്​ ബാഡ്​മിൻറൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പി.വി.സിന്ധുവും സമീർ വർമയും ഫൈനലിലെത്തി. നേരിട്ടുള്ള സെറ്റുകൾക്ക്​ ​ഹോങ്കോംഗിന്‍റെ ചെങ്​ നാഗാനെയിയെ തോൽപ്പിച്ചാണ്​ സിന്ധു ഫൈനലിലെത്തിയത്​. സ്​കോർ 21-14,21-16. ഡെൻമാർക്കിന്‍റെ യൊർഗോൻസെനെയെ അട്ടിമറിച്ചു കൊണ്ടാണ്​ സമീർ വർമ്മ ഫൈനലിലെത്തിയത്​. സ്​കോർ 21-19,24-22.  


വാശിയേറിയ രണ്ട്​ ഗെയിമുകൾക്ക്​ ശേഷമായിരുന്നു സമീർ വർമ്മയുടെ വിജയം. ആദ്യമായാണ്​ സമീർ ഹോങ്കോംഗ്​ ഒാപ്പണിന്‍റെ ഫൈനലിലെത്തുന്നത്​. ആദ്യ ഗെയിമിൽ 7-2 മുന്നിലായ സമീർ ആ ഗെയിമിൽ ​യൊർഗോൻസെന്നിന്​ തിരിച്ചുവരാൻ അവസരം കൊടുക്കാതെ പിടിച്ചെടുക്കുകയായിരുന്നു. എന്നാൽ രണ്ടാം ഗെയിം യൊർഗോസെൻ തിരിച്ചുവരവിന്​ ശ്രമിച്ചെങ്കിലും സമീർ വിട്ടുകൊടുക്കാതെ ഫൈനൽ ബർത്തും സ്വന്തമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K