23 November, 2016 10:56:17 PM
ചെന്നൈയിനെ തോല്‍പ്പിച്ച് മുംബൈ പ്ലേ ഓഫില്‍; ബ്ലാസ്റ്റേഴ്സിനും ആശ്വാസം
മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മൂന്നാം സീസണില്‍ സെമി ഫൈനലില്‍ കടക്കുന്ന ആദ്യ ടീമായി മുംബൈ സിറ്റി എഫ്സി. ചെന്നൈയിന്‍ എഫ്സിയെ എതിരില്ലാത്ത രണ്ടു ഗോളുകളിനു തകര്‍ത്താണു മുംബൈ സിറ്റി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സെമിയില്‍ ഇടംപിടിച്ചത്.
13 മത്സരങ്ങളില്‍നിന്ന് 22 പോയിന്റുമായാണ് മുംബൈ സെമി ഉറപ്പിച്ചത്. മുപ്പത്തിരണ്ടാം മിനിറ്റില്‍ മത്യാസ് ഡെഫെഡെറികോയാണ് ആദ്യ ഗോള്‍ നേടിയത്. അറുപതാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ വാഡോസാണ് മുംബൈയുടെ ലീഡ് വര്‍ധിപ്പിച്ചത്. തോല്‍വി വഴങ്ങിയ ചെന്നൈയിന്‍ 14 പോയിന്റുമായി ഏഴാം സ്ഥാനത്താണ്. രണ്ടാമതുള്ള ഡല്‍ഹി ഡൈനമോസിന് 17 പോയിന്റാണുള്ളത്. 15 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്താണ്.