20 November, 2016 05:43:07 PM
റൊണാൾഡോയുടെ ഹാട്രിക് മികവിൽ റയലിന് തകർപ്പൻ ജയം
മാഡ്രിഡ്: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക് മികവിൽ അത്ലറ്റിക്കോ മാഡ്രിഡിനെതിരെ റയലിന് തകർപ്പൻ ജയം(3-0). അതേസമയം മലാഗക്കെതിരെ ബാഴ്സലോണ ഗോൾരഹിത സമനില ഏറ്റുവാങ്ങി. ലയണൽ മെസ്സി, സുവാരസ് എന്നിവരുടെ അഭാവത്തിലിറങ്ങിയ ബാഴ്സലോണ ലീഡിൽ രണ്ടാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ള റയലിന് ഇതോടെ ബാഴ്സയേക്കാൾ നാലു പോയന്റ് ലീഡായി.
നാല് മത്സരങ്ങളിൽ നിന്നും മൂന്ന് തോൽവി ഏറ്റുവാങ്ങിയ അത്ലറ്റിക്കോയുടെ കിരീട മോഹങ്ങൾ റയലിനെതിരായ തോൽവിയോടെ അവസാനിച്ചു. ഡിഗോ സിമനിൻെറ കുട്ടികളിപ്പോൾ ഒമ്പത് പോയൻറുമായി അഞ്ചാം സ്ഥാനത്താണുള്ളത്. മികച്ച മത്സരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ പുറത്തെടുത്തത്. 23, 71 (പെനാൽട്ടി), 77 മിനിട്ടുകളിലാണ് റോണോ വല കുലുക്കിയത്.