20 November, 2016 05:27:22 PM


ചൈന ഒാപ്പൺ ബാഡ്​മിൻറൺ കിരീടം പി.വി സിന്ധു​വിന്​



ബീജിംഗ്: റിയോ ഒളിമ്പിക്​സ്​ വെള്ളിമെഡൽ ജേതാവ്​ പി.വി സിന്ധു​വിന്​ ചൈന ഒാപ്പൺ ബാഡ്​മിൻറൺ കിരീടം. ലോക റാങ്കിങ്ങിൽ പത്താം സ്​ഥാനത്തുള്ള ചൈനയുടെ സൺ യുവിനെ പരാജയപ്പെടുത്തിയാണ്​ സിന്ധു കിരീടം ചൂടിയത്​. മൂന്നു ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ്​ ലോകറാങ്കിങ്ങിൽ പതിനൊന്നാം സ്​ഥാനക്കാരിയായ സിന്ധുവിന്‍റെ നേട്ടം. സ്​കോർ: 21–-11, 17–-21, 21–-11

ആദ്യ സെറ്റ്​ അനായാസം നേടിയ സിന്ധു രണ്ടാം സെറ്റിൽ പിന്നാക്കം പോയി.  തിരിച്ചെത്തിയ സിന്ധു മൂന്നാം സെറ്റും കരിയറിലെ ആദ്യ സൂപ്പർ സീരീസ്​ കിരീടവും കൈപ്പിടിയിലൊതുക്കുകയായിരുന്നു. റിയോ ഒളിമ്പിക്​സ്​ വെള്ളി മെഡൽ നേട്ടത്തിനുശേഷം സിന്ധുവിന്‍റെ ആദ്യ കിരീടമാണ്​. സെമിയിൽ ദക്ഷിണ കൊറിയയുടെ സുങ് ജി യുന്നിനെ തോൽപ്പിച്ചാണ് സിന്ധു ഫൈനലിൽ കടന്നത്​.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K