19 November, 2016 09:56:53 PM


ഐഎസ്എല്‍: കേരള ബ്ലാസ്റ്റേഴ്സിന് നാണംകെട്ട തോല്‍വി




മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് നാണം കെട്ട തോല്‍വി. മുംബൈയില്‍ നടന്ന മത്സരത്തില്‍ ആതിഥേയരോട് കേരള ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് പരാജയം ഏറ്റുവാങ്ങിയത്. എല്ലാ അവസരങ്ങളും പാഴാക്കിയ ബ്ലാസ്റ്റേഴ്സിന് ഒരു ഗോള്‍ പോലും മടക്കാനായില്ല. ഈ കളി വിജയിച്ചിരുന്നെങ്കില്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്താമായിരുന്ന അവസരമാണ് ബ്ലാസ്റ്റേഴ്സ് നഷ്ടപ്പെടുത്തിയത്.

അഞ്ചാം മിനിറ്റില്‍ ഫോര്‍ലാനാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോള്‍ വേട്ട തുടങ്ങിയത്. പതിനാലാം മിനിറ്റിലും അറുപത്തിനാലാം മിനിറ്റിലും ഫോര്‍ലാന്‍ ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍വല ചലിപ്പിച്ചു. അറുപത്തൊമ്പതാം മിനിറ്റില്‍ കെഫുവും എഴുപത്തിമൂന്നാം മിനിറ്റില്‍ ഗോയനും മുംബൈയ്ക്ക് വേണ്ടി ഗോള്‍ നേടി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K