19 November, 2016 05:28:07 PM
ഇംഗ്ലണ്ട് തകർന്നു; ഇന്ത്യ വിജയത്തിലേക്ക്
വിശാഖപട്ടണം: ഇന്ത്യ–ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് വിജയം മണക്കുന്നു. ഒന്നാം ഇന്നിങ്സിൽ ഇംഗ്ലീഷ് പടയെ 255ന് കൂടാരം കയറ്റിയ ഇന്ത്യ മൂന്നാം ദിനം മത്സരം അവസാനിപ്പിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 98റൺസെടുത്തിട്ടുണ്ട്.
അർദ്ധ ശതകം നേടിയ ( )ക്യാപ്റ്റൻ വിരാട് കോഹ്ലിയും അജങ്ക്യ രഹാനെയുമാണ് (22) ക്രീസിൽ. 14 റൺസെടുക്കുന്നതിനിടെ ഒാപണർ മുരളി വിജയ് , ലോകേഷ് രാഹുൽ, ചേതശ്വേർ പൂജാര എന്നിരെ ഇന്ത്യക്ക് നഷ്ടമായി..
നേരത്തെ ശേഷിച്ച അഞ്ചു വിക്കറ്റുമായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ നിലയുറപ്പിക്കാൻ ഇന്ത്യൻ ബൗളർമാർ അനുവദച്ചില്ല. 67 റൺസ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് കൊയ്ത അശ്വിെൻറ സ്പിൻ തന്ത്രമാണ് ഇംഗ്ലണ്ടിെൻറ മടക്കം എളുപ്പമാക്കിയത്.
രണ്ട് ദിനം മാത്രം ശേഷിക്കെ പരമാവധി സ്കോർ ചെയ്ത് ഇംഗ്ലീഷ് ബാറ്റിങ്ങ് നിരയെ തകർത്താൽ ഇന്ത്യക്ക് രണ്ടാം ടെസ്റ്റ് വിജയം ആഘോഷിക്കാം