18 November, 2016 10:18:05 PM
അഡ്മിറല്‍സ് കപ്പ് ബോട്ട് റെയ്‌സിംഗ് ഡിസംബര്‍ 5 മുതല്‍
കണ്ണൂര്‍: ഏഴിമല നാവിക അക്കാദമി സംഘടിപ്പിക്കുന്ന ഏഴാമത് അന്താരാഷ്ട്ര അഡ്മിറല്‍ കപ്പ് ബോട്ട് റെയ്‌സിംഗ് മല്‍സരം ഡിസംബര്‍ അഞ്ച് മുതല്‍ 11 വരെ നാവിക അക്കാദമിയില്‍ നടക്കും. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, നെതര്‍ലാന്റ്, പോളണ്ട്, ഓസ്‌ട്രേലിയ, കാനഡ, ജപ്പാന്‍, ചൈന, സിംഗപ്പൂര്‍, ഫിലിപ്പീന്‍സ്, ഒമാന്‍, മൗറീഷ്യസ്, ബംഗ്ലാദേശ്, ശ്രീലങ്ക, നൈജീരിയ, മ്യാന്‍മര്‍ തുടങ്ങിയ രാജ്യങ്ങള്‍ പങ്കെടുക്കും. കൂടാതെ നിരവധി അന്താരാഷ്ട്ര നാവിക അക്കാദമികളും മാറ്റുരയ്ക്കും. ഒളിംപിക് മല്‍സരത്തിന്റെ മാതൃകയില്‍ ഒരാളെ മാത്രം ഉള്‍ക്കൊള്ളാനാവുന്ന ലേസര്‍-റേഡിയല്‍ സെയില്‍ ബോട്ടുകളാണ് മല്‍സരത്തിനുപയോഗിക്കുക.