17 November, 2016 11:43:35 PM
ഐഎസ്എല്‍: നോര്‍ത്ത് ഈസ്റ്റിനെതിരെ സമനില പിടിച്ച് കൊല്‍ക്കത്ത
കൊല്‍ക്കത്ത: ഇന്‍ജുറി ടൈമില്‍ ഇയാന്‍ ഹ്യൂം നേടിയ ഗോളില്‍ അത്ലറ്റിക്കൊ ഡി കൊല്‍ക്കത്തയ്ക്ക് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ സമനില (1-1). ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഇന്നത്തെ മല്‍സരത്തില്‍ അവസാന നിമിഷം വരെ ഒരു ഗോളിനു പിന്നില്‍നിന്ന ശേഷമായിരുന്നു മുന്‍ ചാംപ്യന്മാരായ കൊല്‍ക്കത്തയുടെ മടങ്ങിവരവ്.
കളിയുെട അഞ്ചാം മിനിറ്റില്‍ കൊല്‍ക്കത്തയുടെ പ്രതിരോധനിരയ്ക്കു പറ്റിയ പിഴവ് മുതലെടുത്ത് നോര്‍ത്ത് ഈസ്റ്റിന്റെ, അര്‍ജന്റീനക്കാരനായ സ്ട്രൈക്കര്‍ നിക്കോളാസ് വാലസ് നേടിയ ഗോള്‍ അവരെ മുന്നിലെത്തിച്ചു. ഈ സമനിലയോടെ കൊല്‍ക്കത്തയ്ക്ക് പത്തു കളികളില്‍ നിന്നായി 14 പോയിന്റായി. ഇപ്പോള്‍ അവര്‍ നാലാം സ്ഥാനത്താണ്.