17 November, 2016 06:12:19 PM
ഇന്ത്യ മുന്നേറുന്നു; പൂജാരക്കും കോഹ്ലിക്കും സെഞ്ച്വറി
വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് മുന്നേറ്റം. തകർച്ചയിലായ ഇന്ത്യയെ ചേത്വേശ്വർ പൂജാരയും (106) ക്യാപ്റ്റൻ വിരാട് കോഹ്ലിയും സ്വെഞ്ചറിയോടെ കരകറ്റുകയായിരുന്നു. തുടക്കത്തിലേ രണ്ട് വിക്കറ്റ് നഷ്ടമായ ഇന്ത്യയെ ഇരുവരും ചേർന്നാണ് രക്ഷിച്ചത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 92 റൺസെടുത്തിട്ടുണ്ട്.
അഞ്ചാം ഒാവറിൽ കൂടിച്ചേർന്ന ഇരുവരും ഇംഗ്ലീഷ് ബൗളർമാരെ നന്നായി കൈകാര്യം ചെയ്തു. മൂന്നാം വിക്കറ്റിൽ ഇരുവരും കൂടി അടിച്ചെടുത്തത് ഇതുവരെ 188 റൺസാണ്. തൻെററ 50ാം ടെസ്റ്റ് മത്സരത്തിനിറങ്ങിയ കോഹ്ലി കഴിഞ മത്സരത്തിലെ ഫോം വിശാഖപട്ടണത്തും ആവർത്തിച്ചു.പൂജാരയുടെ മൂന്നാം ടെസ്റ്റ് സ്വെഞ്ചറിയാണിത്. 22 റൺസെടുക്കുന്നതിനിടെ ഒാപണർമാരെ നഷ്ടപ്പെട്ട് തകർച്ചയിലായ ഇന്ത്യയുടെ നില പരുങ്ങലിലായി മുരളി വിജയ് (20), കെ.എൽ രാഹുൽ(0) എന്നിവരാണ് പുറത്തായത്.
ഒാപണിങ് സഖ്യം തകർന്ന ശേഷം ചേർന്ന ഇരുവരും മികച്ച കളി കാഴ്ച വെക്കുന്നുണ്ട്. ടീം സ്കോർ ആറ് റൺസിലെത്തി നിൽക്കെയാണ് കെ.എൽ രാഹുൽ പുറത്തായത്. പരിക്ക് മാറി ടീമിൽ തിരിച്ചെത്തിയ ആദ്യ മത്സരത്തിൽ തിളങ്ങാൻ രാഹുലിനായില്ല. നേരത്തേ ടോസ് നേടിയ ഇന്ത്യ ബാറ്റ് തിരഞ്ഞെടുക്കുകയായിരുന്നു.