17 December, 2015 06:07:23 PM
പ്രകടനം മോശമായി ; ചെല്‍സി പരിശീലകന്‍ മൗറീന്യോ പുറത്ത്
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ചെല്‍സിയുടെ പരിശീലകന്‍ ജോസ് മൗറീന്യോയോയെ പുറത്താക്കി. 2013 ജൂണിലാണ് മൗറീന്യോ പരിശീലകനായി ചുമതലയേറ്റത്.
മൗറീന്യോയുടെ കീഴില്‍ കഴിഞ്ഞ വര്‍ഷം ചെല്‍സി പ്രീമിയര്‍ ലീഗ് കിരീടം നേടിയിരുന്നു. എന്നാല്‍, ഈ സീസണില്‍ ഒന്‍പത് തോല്‍വികളുമായി ചെല്‍സി പതിനാറാം സ്ഥാനത്തായതാണ് പുറത്താക്കലിന് കാരണമായത്. രണ്ടാമൂഴം പൂര്‍ത്തിയാക്കി മൗറീന്യോ പടിയിറങ്ങുമ്പോള്‍ പെപ് ഗ്വാര്‍ഡിയോള, റാമോസ്ബ്രണ്ടന്‍ റോജേഴ്‌സ് തുടങ്ങിയ വരുടെ പേരുകളാണ് ചെല്‍സിയുടെ പരിശീലക സ്ഥാത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നത്.
അതേസമയം മൗറീന്യോ തങ്ങളുമായി നല്ല ബന്ധത്തോടെയാണ് പടിയിറങ്ങുന്നതെന്നും അദ്ദേഹം ക്ലബ്ബിനായി മികച്ച സേവനമാണ് നല്‍കിയിട്ടുള്ളതെന്നും ചെല്‍സി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. 2004-07 കാലഘട്ടത്തിലും ചെല്‍സിയുടെ മാനേജറായിരുന്ന മൗറീന്യോ ടീമിന്റെ 110 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും നേട്ടങ്ങളുണ്ടാക്കിയ മാനേജരാണ്.
മൗറീന്യോ മകളുമൊത്ത്