11 November, 2016 11:54:10 PM


ഇന്ത്യ 319/4 ; ചേതേശ്വർ പൂജാരക്കും മുരളി വിജയ്ക്കും സെഞ്ച്വറി

രാജ്കോട്ട്​:  ബാറ്റ്സ്മാൻമാരെ കണ്ടറിഞ്ഞ് സഹായിക്കുന്ന പിച്ചിൽ ഇംഗ്ലണ്ടിന് തുല്യ മറുപടി കൊടുത്ത് ഇന്ത്യ. ഒന്നാം ഇന്നിങ്സിൽ ഇന്ത്യയുടെ ചേതേശ്വർ പുജാര(124) , മുരളി വിജയ്(126) എന്നിവർ സെഞ്ച്വറി നേട്ടം കരസ്ഥമാക്കി. ഇരുവരുടെയും സെഞ്ച്വറിയുടെ കരുത്തിൽ ഇന്ത്യ നാല് വിക്കറ്റ്​ നഷ്​ടത്തിൽ​ 319 റൺസ്​ എന്ന നിലയിലാണ്​. 



ഇംഗ്ലണ്ടിന്‍റെ 537 എന്ന കൂറ്റൻ സ്​കോറിനെതിരെ ബാറ്റിങ്​ തുടങ്ങിയ ഇന്ത്യക്ക്​ തുടക്കത്തിൽ തന്നെ ഗംഭീറിനെ നഷ്ടപ്പെട്ടു. പിന്നീട്​ പുജാരയും മുരളി വിജയും തമ്മിലുള്ള കൂട്ടുകെട്ടാണ്​ ഇന്ത്യൻ​സ്കോർ ഉയർത്തിയത്. 123 റൺസെടുത്ത പുജാര പിന്നീട്​ പുറത്തായി. അമിത് മിശ്ര സഫർ അൻസാരിയുടെ പന്തിൽ പൂജ്യനായി മടങ്ങി. ക്യാപ്റ്റൻ വിരാട് കോഹ്ലി (26)യാണ് ക്രീസിലുള്ളത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K