07 November, 2016 09:32:35 PM


ദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് നാലാം സ്ഥാനം



ഹൈദരാബാദ്: കോട്ടല വിജയഭാസ്കര റെഡ്ഡി സ്റ്റേഡിയത്തിൽ നടന്ന മുപ്പത്തിനാലാമത് ആൾ ഇന്ത്യ ബുഡോക്കാൻ കരാട്ടേ ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് നാലാം സ്ഥാനം.  കേരളം 64 പോയൻറ് നേടി. ഒമ്പത് സ്വർണ്ണം, ആറ് വെള്ളി, അഞ്ച് വെങ്കലം എന്നിവയടക്കം 20 മെഡലുകളാണ് കേരളത്തിൻെറ കുട്ടികൾ കരസ്ഥമാക്കിയത്. സ്വർണ്ണജേതാക്കൾക്ക് 2017 ഫെബ്രുവരിയിൽ വിശാഖപട്ടണത്ത് നടക്കുന്ന ദേശീയ ഒാപൺ കരാട്ടെ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാം. 2020ലെ ടോക്യോ ഒളിമ്പിക്സിലെക്ക് യോഗ്യത നേടുന്നത് വിശാഖപട്ടണത്തെ ചാമ്പ്യൻഷിപ്പിലെ പ്രകടനത്തെ വിലയിരുത്തിയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K