06 November, 2016 10:25:24 PM


ഐ എസ് എല്‍: കൊല്‍ക്കത്തയെ അട്ടിമറിച്ച് പുണെയുടെ തിരിച്ചുവരവ്‌



പൂന: അത്‌ലറ്റിക്കോ ദി കൊല്‍ക്കത്തെയെ അട്ടിമറിച്ച് പൂന സിറ്റി എഫ്.സിക്ക് ഐ.എസ്.എല്ലില്‍ മികച്ച തിരിച്ചു വരവ്. കളിയേക്കാളേറെ കയ്യാങ്കളി കണ്ട മത്സരത്തില്‍ അത്‌ലറ്റിക്കോ ദി കൊല്‍ക്കത്തയെ ഒന്നിനെതിരെ രണ്ടു ഗോളിനാണ് പൂന പരാജയപ്പെടുത്തിയത്. ഒമ്പത് മഞ്ഞക്കാര്‍ഡുകള്‍ കണ്ട മത്സരത്തില്‍ എഡ്വാര്‍ഡൊ ഫെരെയ്‌രയും അനിബാള്‍ റോഡ്രിഗസും പൂനക്കായി ലക്ഷ്യം കണ്ടപ്പോള്‍ ഇയാന്‍ ഹ്യൂമാണ് കൊല്‍ക്കത്തയുടെ ഗോള്‍ നേടിയത്.


ലീഗില്‍ അവസാന സ്ഥാനക്കാരെന്ന നാണക്കേട് മാറ്റിയെടുക്കുക എന്ന ലക്ഷ്യവുമായി സ്വന്തം ഗ്രൗണ്ടിലിറങ്ങിയ പൂനയെ നാല്‍പ്പതാം മിനിറ്റില്‍ പ്രതിരോധ താരം എഡ്വോര്‍ഡൊ ഫെരെയ്‌ര മുന്നിലെത്തിക്കുകയായിരുന്നു. മുപ്പത്തേഴാം മിനിറ്റില്‍ മുഖത്ത് ഗുരുതര പരിക്കേറ്റിട്ടും കളി തുടര്‍ന്ന ഫെരെയ്‌രയാണ് പൂനയെ മുന്നിലെത്തിച്ചത്. ജൊനാഥന്‍ ലൂക്കയുടെ ഫ്‌ളാഗ് കിക്കിന്‌ കൃത്യമായി തല വെച്ച ഫെരെയ്‌രെക്ക് പിഴച്ചില്ല. പൂന 1-0 കൊല്‍ക്കത്ത.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K