04 November, 2016 10:57:22 PM
ഐഎസ്‌എല്‍: ബ്ലാസ്റ്റേഴ്സിനു ദില്ലിയില്‍ തോല്‍വി
ദില്ലി: മാര്‍ക്വീ താരം ആരോണ്‍ ഹ്യൂസില്ലാതെ കളിച്ച കേരള ബ്ലാസ്റ്റേഴ്സിനു ദില്ലിയില്‍ തോല്‍വി. എതിരില്ലാത്ത രണ്ടു ഗോളിനാണു ദില്ലി ഡൈനാമോസ് കേരളത്തെ തോല്‍പ്പിച്ചത്. അഞ്ചു മല്‍സരങ്ങള്‍ നീണ്ട കേരളാ ബ്ലാസ്റ്റേഴ്സിന്റെ അപരാജിത കുതിപ്പിനാണു ദില്ലി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ അവസാനമായത്. വിജയികള്‍ക്കായി കീന്‍ ലൂയിസ് (56), മാഴ്സലീഞ്ഞോ (60) എന്നിവര്‍ ഗോള്‍ നേടി.
വിജയത്തോടെ എട്ടു മല്‍സരങ്ങളില്‍നിന്ന് 13 പോയിന്റുമായി ദില്ലി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി. അത്രതന്നെ മല്‍സരങ്ങളില്‍നിന്ന് ഒന്‍പത് പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് ആരാം സ്ഥാനത്ത് തുടരുന്നു. അത്രതന്നെ മല്‍സരങ്ങളില്‍നിന്ന് ഒന്‍പത് പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് ആരാം സ്ഥാനത്ത് തുടരുന്നു. ദില്ലിയുടെ മലയാളി പ്രതിരോധ താരം അനസ് എടത്തൊടികയാണ് ഹീറോ ഓഫ് ദ് മാച്ച്.