29 October, 2016 11:08:03 PM
അമിത് മിശ്ര വിജയശിൽപിയായി, അഞ്ചാം ഏകദിനത്തിൽ ഇന്ത്യക്ക് പരമ്പര
വിശാഖപട്ടണം: അഞ്ചാം ഏകദിനത്തിലെ തകർപ്പൻ ജയത്തോടെ ന്യൂസിലൻഡിനെതിരായ ക്രിക്കറ്റ് പരമ്പര ഇന്ത്യക്ക്. വിശാഖപട്ടണം ഏകദിനത്തിൽ ന്യൂസിലൻഡിനെ ഇന്ത്യ 190 റൺസിന് തകർത്തു. ജയത്തോടെ ഇന്ത്യ പരമ്പര 3–2 ന് സ്വന്തമാക്കി. നേരത്തെ ടെസ്റ്റ് പരമ്പരയും ഇന്ത്യ സ്വന്തമാക്കിയിരുന്നു. വിജയലക്ഷ്യമായ 270 പിന്തുടർന്നിറങ്ങിയ ന്യൂസിലൻഡ് 80 റൺസിന് എല്ലാവരും പുറത്തായി. ന്യൂസിലൻഡിെൻറ അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ അമിത് മിശ്രയാണ് ഇന്ത്യയുടെ വിജയശിൽപി.
ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 269 റൺസെടുത്തു. രോഹിത് ശർമ്മ്, വിരാട് കോഹ്ലി എന്നിവരുടെ അർധസെഞ്ച്വറികളാണ് ഇന്ത്യൻ സ്കോറിന് കരുത്തു പകർന്നത്. രോഹിത് ശർമ 70 റൺസെടുത്തും കോലി 65 റൺസെടുത്തും പുറത്തായി. ധോനി 41, കേദാർജാദവ് 39 എന്നിവരാണ് മറ്റു പ്രധാന സ്കോറർമാർ.