19 October, 2016 09:36:31 PM
കായികലോകത്തെ തൊഴില്‍ സാധ്യത: ദേശീയ കോണ്‍ഫറന്‍സ് വ്യാഴാഴ്ച
തിരുവനന്തപുരം : കായികമേഖലയിലെ തൊഴില്‍ സാധ്യതകളെക്കുറിച്ച് മനസ്സിലാക്കാനായി ഒക്ടോബര്‍ 20ന് മാസ്‌കറ്റ് ഹോട്ടലില്‍ ദേശീയ കോണ്‍ഫറന്‍സ് സംഘടിപ്പിക്കും. സ്‌പോര്‍ട്‌സ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍, ഫിറ്റ്‌നെസ് ആന്റ് ലെഷ്വര്‍ സെക്ടര്‍ സ്‌കില്‍ കൗണ്‍സില്‍, അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്), സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ, ലക്ഷ്മിഭായി നാഷണല്‍ കോളേജ് ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് കോണ്‍ഫറന്‍സ്. എസ്.പി.ഇ.എഫ്.എല്‍ സ്‌കില്‍ കൗണ്‍സില്‍ സി.ഇ.ഒ വിംഗ് കമാന്റര്‍ (റിട്ട)സതീഷ് അപരാജിത്, അസാപ് സി.ഇ.ഒ, ഡോ.എം.ടി.റെജു, സുമിത് കെ.അഗര്‍വാള്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി സഞ്ജയന്‍ കുമാര്‍, എല്‍.എന്‍.സി.പി.ഇ പ്രിന്‍സിപ്പല്‍ ഡോ. കിഷോര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.