18 October, 2016 11:30:08 PM
ബിസിസിഐക്ക് സുപ്രീംകോടതിയില്‍ തിരിച്ചടി; പുനഃപരിശോധനാ ഹര്‍ജി തള്ളി
ദില്ലി : ലോധ കമ്മീഷന്‍ ശുപാര്‍ശകള്‍ക്ക് എതിരെയുള്ള ബിസിസിഐ നീക്കത്തില്‍ സുപ്രീംകോടതിയില്‍ തിരിച്ചടി. കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്ന വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ഇന്നലെ കടുത്ത വിമര്‍ശനമാണ് ഹര്‍ജി പരിഗണിച്ചപ്പോള്‍ സുപ്രീംകോടതി ബോര്‍ഡിനെതിരെ ഉന്നയിച്ചിരുന്നത്.
എല്ലാ കാര്യത്തിലും തടസം ഉന്നയിക്കുന്ന ബിസിസിഐ നിലപാട് അംഗീകരിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. ബിസിസിഐയില്‍ അഡ്മിനിസ്ട്രേറ്ററെ നിയമിക്കണമെന്ന് അമിക്കസ് ക്യൂറി സുപ്രീംകോടതിയില്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു.